NRI
ഷിക്കാഗോ: ഷിക്കാഗോ കെസിഎസ് ഗോൾഡീസ് മീറ്റ് 2026 ഓണാഘോഷങ്ങളുടെ ഭാഗമായി ഡെസ് പ്ലെയിൻസിലെ കെസിഎസ് കമ്മ്യൂണിറ്റി സെന്ററിൽ ആവേശപൂർവ്വം സംഘടിപ്പിച്ചു.
അമ്പതിലധികം ഗോൾഡീസ് അംഗങ്ങൾ പങ്കെടുത്ത ഈ സംഗമം ഓണത്തിന്റെ സന്തോഷവും സൗഹൃദവും ഒരുമയും പങ്കുവെച്ച മനോഹരമായ വേദിയായി.
പരമ്പരാഗത ഓണസദ്യയോടൊപ്പം അംഗങ്ങൾ തങ്ങളുടെ ഓർമ്മകളിലെ ഓണക്കാല അനുഭവങ്ങൾ പങ്കുവെക്കുകയും പരമ്പരാഗത ഓണപ്പാട്ടുകൾ ആലപിക്കുകയും ചെയ്തു. ഒരുമിച്ചിരുന്ന് സദ്യ ആസ്വദിക്കുകയും പഴയ ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തപ്പോൾ സംഗമം ഏറെ ഹൃദ്യമായി മാറി.
വിരമിക്കൽ ജീവിതത്തിലെ അനുഭവങ്ങളും ഈ ജീവിതഘട്ടം കൂടുതൽ സന്തോഷകരവും സംതൃപ്തികരവും അർത്ഥവത്തുമാക്കുന്നതിനുള്ള ആശയങ്ങളും അംഗങ്ങൾ പരസ്പരം പങ്കുവെച്ചു. ജീവിതാനുഭവങ്ങളുടെയും സൗഹൃദത്തിന്റെയും ശക്തമായ ബന്ധമാണ് ഈ ചർച്ചകളിലൂടെ പ്രകടമായത്.
പരിപാടിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു സാമ്പത്തിക ഉപദേഷ്ടാക്കളായ റെൻജി തോമസും സോഫി പുത്തൻപുരയിലും നടത്തിയ വിജ്ഞാനപ്രദമായ ക്ലാസ്. റിട്ടയർമെന്റ് ഫണ്ടുകൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നതിനെക്കുറിച്ചുള്ള അവരുടെ അവതരണം അംഗങ്ങൾക്ക് ഏറെ പ്രയോജനകരവും ആസ്വാദ്യകരവുമായിരുന്നു.
കുര്യൻ നെല്ലാമറ്റം, മാത്യു കുളങ്ങര, ജെയിംസ് മണിമല, ഫിലിപ്പ് ഏലക്കാട്ടിൽ എന്നിവരായ ഗോൾഡീസ് കോർഡിനേറ്റർമാരുടെ മികച്ച ഏകോപനത്തിലൂടെയാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്.
കെസിഎസ് ട്രഷറർ ടീന നെടുവമ്പുഴയും പരിപാടിയിൽ പങ്കെടുത്തു. ഗോൾഡീസ് മീറ്റ് അംഗങ്ങൾക്കിടയിലെ ഒരുമയും സൗഹാർദ്ദവും ഐക്യവും പ്രകടമാക്കിയ അതിമനോഹരമായ സംഗമമായിരുന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
NRI
ഷിക്കാഗോ: ഷിക്കാഗോയിൽ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, അൻവർ സാദത്ത് എംഎൽഎ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർക്ക് ഷിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ ഇന്ത്യൻ ഓവർസീസ് പ്രവർത്തകർ ഉജ്വല സ്വീകരണം നൽകി.
വൈകുന്നേരം ആറിന് എത്തിച്ചേർന്ന സംഘം 30 മിനിറ്റോളം ഐഒഎസി പ്രവർത്തകരുമായി സൗഹൃദം പങ്കുവച്ചു. ഐഒഎസി ദേശീയ പ്രസിഡന്റ് സതീശൻ നായർ, ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ജോർജ് പണിക്കർ, ട്രഷറർ ആന്റോ കവലയ്ക്കൽ, ഗ്ലാഡ്സൺ വർഗീസ്, സന്തോഷ് നായർ, ജോസ് മണക്കാട്ട്, ജീജി സാം, സജി കുര്യൻ തുടങ്ങി അനേകം പ്രവർത്തകർ നേതാക്കളെ സ്വീകരിച്ചു.
ഞായറാഴ്ച വൈകുന്നേരം 6.30ന് മോർട്ടൺ ഗ്രോവിലുള്ള സെന്റ് മേരീസ് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസും ഷിക്കാഗോ മലയാളി അസോസിയേഷനും പൗരാവലിയും ചേർന്നു നേതാക്കൾക്ക് സ്വീകരണം നൽകും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: പത്തനംതിട്ട മാത്തുർ വടുതല മേലേതിൽ പരേതരായ വി.ജി. ഡാനിയേലിന്റെയും ചിന്നമ്മ ഡാനിയേലിന്റെയും മകൻ പാപ്പച്ചൻ ഡാനിയേൽ (77) ഷിക്കാഗോയിൽ അന്തരിച്ചു.
ഭാര്യ: ചെങ്ങന്നൂർ പള്ളിത്താഴേതിൽ സാറാമ്മ പാപ്പച്ചൻ (കുഞ്ഞുമോൾ). മക്കൾ: കൃപ, കല്പന, കെൽവിൻ. മരുമക്കൾ: സിജോ വർഗീസ്, ജിജോ വർഗീസ്, ഗ്രേസ് കെൽവിൻ (എല്ലാവരും ഷിക്കാഗോയിൽ).
ബാബു ഡാനിയേൽ ഷിക്കാഗോ, ജോർജ് ഡാനിയേൽ, രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഡാളസ് സഹോദരങ്ങളുമാണ്.
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ 8.30 വരെയും സംസ്കാരശുശ്രുഷ H.G Dr Abraham Mar Srapbim, H.G Dr Thomas Mar Ivanios എന്നീ മെത്രാപ്പൊലീത്തന്മാരുടെ കാർമികത്വത്തിൽ തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11 വരെയും ഷികാഗോ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും (6099 N Northcott. Ave, Chicago, IL.60631) തുടർന്നു Eden Memmorial Park Cemetery (9851 Irving Park Rd, Schiller Park IL.60176) നടത്തപ്പെടും.
കൂടുതൽ വിവരങ്ങൾക്കു: രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ വികാരി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഡാളസ് 214 476 6584.
NRI
ഷിക്കാഗോ: ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഈ മാസം ആറിന് രാവിലെ എട്ട് മുതൽ ബെൻസൻവില്ലിലെ വിശാലമായ എനർജി സ്പോർട്സ് കോംപ്ലക്സിലാണ് വടംവലി മാമാങ്കം അരങ്ങേറുന്നത്.
ഷിക്കാഗോ സോഷ്യൽ ക്ലബ് ആസ്ഥാനത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രസ് മീറ്റിൽ സോഷ്യൽ ക്ലബ് ഭാരവാഹികളും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളും മത്സരത്തിന്റെ ഒരുക്കങ്ങളും പ്രത്യേകതകളും മാധ്യമങ്ങളുമായി പങ്കുവച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനാറോളം പ്രമുഖ ടീമുകൾ ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കും. വൻ സമ്മാനത്തുകകളും ആവേശകരമായ പോരാട്ടങ്ങളും കൊണ്ട് ഇതിനകം തന്നെ അന്താരാഷ്ട്ര വടംവലി രംഗത്ത് ശ്രദ്ധ നേടിയ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ ടൂർണമെന്റിലേക്ക് ഈ വർഷവും ലോകമെമ്പാടുമുള്ള വടംവലി പ്രേമികളുടെ ശ്രദ്ധ തിരിയുകയാണ്.
സിനിമാതാരം അൻസിബ ഹസനും ഗായകൻ സുധീഷ് ശശികുമാറും മുഖ്യാതിഥികളായി പങ്കെടുക്കും. കായികമത്സരത്തോടൊപ്പം കലയും വിനോദവും ഭക്ഷണവിരുന്നും ഒരുമിക്കുന്ന വലിയ ആഘോഷമായാണ് സംഘാടകർ ഇത്തവണത്തെ ടൂർണമെന്റ് ഒരുക്കുന്നത്.
മത്സരത്തിലെ ഒന്നാം സമ്മാന ജേതാക്കൾക്ക് 11,111 ഡോളറും മാണി നെടിയേക്കാലായിൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സമ്മാനമായി 5,555 ഡോളറും ജോയി മുണ്ടംപ്ലാക്കൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മൂന്നാം സമ്മാനമായി 3,333 ഡോളറും ചാക്കോ ആൻഡ്
മറിയം കഴിക്കേക്കുറ്റ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും നാലാം സമ്മാനമായി 1,111 ഡോളറും ഷിക്കാഗോ മംഗല്യ ജ്വല്ലറി ട്രോഫിയും നൽകും.
ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂതേത് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
ടൂർണമെന്റ് കമ്മിറ്റിക്ക് സിറിയക്ക് കൂവക്കാട്ടിൽ ചെയർമാനായും മാനി കരിക്കുളം വൈസ് ചെയർമാനായും സ്റ്റീഫൻ കഴിക്കേക്കുറ്റ് ജനറൽ കൺവീനറായും ബിനു കൈതക്കത്തോട്ടിൽ ഫിനാൻസ് ചെയർമാനായും നേതൃത്വം നൽകുന്നു.
വിപുലമായ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാസങ്ങളായി തുടരുന്ന ഒരുക്കങ്ങളാണ് ഇപ്പോൾ
അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇൻഡോർ വേദിയിൽ
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അന്താരാഷ്ട്ര വടംവലി ചരിത്രത്തിൽ ആദ്യമായാണ് മത്സരം പൂർണമായും ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നത്. കാലാവസ്ഥയെ ആശ്രയിക്കാതെ കാണികൾക്കും മത്സരാർഥികൾക്കും ഒരുപോലെ മികച്ച അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ എനർജി സ്പോർട്സ് കോംപ്ലക്സ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
ആയിരക്കണക്കിന് കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സൗകര്യം, മികച്ച പാർക്കിംഗ് സംവിധാനങ്ങൾ, ഷിക്കാഗോ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള എളുപ്പത്തിലുള്ള യാത്രാസൗകര്യം എന്നിവ വേദിയുടെ പ്രധാന സവിശേഷതകളാണ്.
വടംവലി മത്സരത്തോടൊപ്പം കുടുംബങ്ങൾക്കും കാണികൾക്കും ആസ്വദിക്കാവുന്ന വിവിധ കലാപരിപാടികളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം വിവിധ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന ഇന്ത്യ ഫുഡ് ഫെസ്റ്റും ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.
അന്താരാഷ്ട്ര വടംവലി മത്സരത്തിന് എലീറ്റ് ഗെയിമിംഗ്, പേരന്റ് പെട്രോളിയം, ഗോൾഡ് റഷ് ഗെയിമിംഗ്, ലക്കി ലിങ്കൺ ഗെയിമിംഗ് തുടങ്ങിയ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖ സ്പോൺസർമാർ പിന്തുണയുമായി എത്തിയിട്ടുണ്ട്.
സ്പോൺസർമാരുടെയും സോഷ്യൽ ക്ലബ് അംഗങ്ങളുടെയും കായികപ്രേമികളുടെയും ശക്തമായ പിന്തുണയാണ് വർഷംതോറും ടൂർണമെന്റിനെ കൂടുതൽ വിപുലമാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ കായികോത്സവം
സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലെ വാരാന്ത്യം ഷിക്കാഗോയിലെ മലയാളി കായികപ്രേമികൾക്ക് വലിയ കായികോത്സവമായി മാറും. സെപ്റ്റംബർ അഞ്ചിന് ഇതേ എനർജി സ്പോർട്സ് കോംപ്ലക്സിൽ എൻ.കെ. ലൂക്കോസ് മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കായുള്ള വോളിബോൾ ടൂർണമെന്റും പിറ്റേന്ന് സെപ്റ്റംബർ ആറിന് ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരവും അരങ്ങേറും.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ കായികമാമാങ്കങ്ങളുടെയും നടത്തിപ്പിൽ ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ അംഗങ്ങൾ സജീവമായി നേതൃത്വം നൽകുന്നു എന്നത് ഏറെ ശ്രദ്ധേയമാണെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ടീമുകളെയും കായികപ്രേമികളെയും സ്വീകരിക്കാൻ ഷിക്കാഗോ ഒരുങ്ങിക്കഴിഞ്ഞതായും ടൂർണമെന്റ് കമ്മിറ്റിക്ക് വേണ്ടി സിറിയക്ക് കൂവക്കാട്ടിൽ അറിയിച്ചു.
വാശിയേറിയ പോരാട്ടങ്ങളും ലോകോത്തര ടീമുകളുടെ സാന്നിധ്യവും വൻ സമ്മാനത്തുകയും സിനിമാ - സംഗീത താരങ്ങളുടെ സാന്നിധ്യവും കലാപരിപാടികളും ഇന്ത്യ ഫുഡ് ഫെസ്റ്റും ഒരുമിക്കുന്ന സെപ്റ്റംബർ ആറിലെ അന്താരാഷ്ട്ര വടംവലി മാമാങ്കത്തിനായി ഇനി ഷിക്കാഗോ കാത്തിരിക്കുകയാണ്.
ഇന്ത്യ പ്രസ്ക്ലബ് പ്രസിഡന്റ് പ്രസന്നൻ പിള്ളയുടെ നേതൃത്വത്തിൽ ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ, സാജു കണ്ണമ്പള്ളി, അലൻ ജോർജ്, ജോസ് ചെന്നിക്കര എന്നിവരടക്കം ഷിക്കാഗോയിലെ വിവിധ മാധ്യമ പ്രവർത്തകർ പ്രസ് മീറ്റിൽ പങ്കെടുത്തു.
NRI
ഷിക്കാഗോ: ഷിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ പന്ത്രണ്ടാമത് ടൂർണമെന്റ് ഷിക്കാഗോയിൽ അരങ്ങേറുമ്പോൾ, അനൗൺസ്മെന്റിൽ അഗ്രഗണ്യരായ കമന്റേറ്റർമാരുടെ ഇടിമുഴക്കവും ഇത്തവണ വടംവലിക്കളത്തെ ആവേശഭരിതമാക്കും.
കമന്ററിയിലൂടെ വടംവലി പ്രേമികളുടെ ആവേശം വാനോളമുയർത്തുന്ന മൂവർസംഘം ഇത്തവണയും ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ വടംവലിക്ക് ശബ്ദമാകുവാനായി എത്തുകയാണ്.
12 വർഷക്കാലമായി, ഷിക്കാഗോ വടംവലി മത്സരം ആരംഭിച്ചതു മുതൽ കമന്ററി സംഘത്തിന്റെ നെടുംതൂണായിരുന്ന സജി പുതൃക്കയിൽ, കുറെ വർഷങ്ങളായി ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ വടംവലിയുടെയും നോർത്ത് അമേരിക്കയിലെ വിവിധ വടംവലി മത്സരങ്ങളുടെയും കമന്ററിക്ക് നേതൃത്വം നൽകിയ ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രസിഡന്റ് റോണാൾഡ് പൂക്കുമ്പേൽ, അവരോടൊപ്പം കേരളത്തിലെ നിരവധി വടംവലി മത്സരങ്ങളിൽ കമന്ററി പറഞ്ഞ് കൈയടികൾ നേടിയ സിജിൽ രാജു എന്നിവരാണ് കമന്ററി ഗംഭീരമാക്കുവാൻ തയാറെടുക്കുന്നത്.
വടംവലിക്കളത്തിലെ ഓരോ നീക്കവും ആവേശവും കാണികളിലേക്ക് എത്തിച്ചുകൊണ്ട്, മത്സരത്തിന്റെ ചൂടും വീറും ഇരട്ടിയാക്കുന്ന ഈ മൂവർസംഘത്തിന്റെ ശബ്ദമുഴക്കം ഇത്തവണയും ഷിക്കാഗോയിലെ വടംവലി വേദിയിൽ ആവേശത്തിന്റെ ഇടിമുഴക്കമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സെപ്റ്റംബർ ആറിന് ബെൻസൺവില്ലിലെ എനർജി സ്പോർട്സ് കോംപ്ലെക്സിൽ വച്ചാണ് വടംവലി മത്സരങ്ങൾ അരങ്ങേറുക. മത്സരം ആസ്വദിക്കുവാനും വിജയിപ്പിക്കുവാനും എല്ലാ വടംവലി പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
NRI
ഇല്ലിനോയിസ്: കെസിഎസ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ഓണം 2026 അതീവ ആഘോഷപൂർവം ഡെസ് പ്ലെയിൻസിലെ ക്നാനായ സെന്ററിൽ സംഘടിപ്പിച്ചു.
500-ലധികം ക്നാനായ അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത ആഘോഷം പാരമ്പര്യവും സംസ്കാരവും സംഗീതവും സൗഹൃദവും ഒത്തുചേർന്ന മനോഹരമായ ഒരു സായാഹ്നമായി മാറി.
പരമ്പരാഗതമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് മാവേലിയുടെ നേതൃത്വത്തിൽ വർണാഭമായ ഓണഘോഷയാത്ര നടന്നു.
കെസിഎസ് വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാനിൽ വെട്ടിക്കാട്ട്, ജിനു നെടിയകാലായിൽ, ജെയ്ൻ മുണ്ടപ്ലാക്കിൽ, മന്നു തിരുനെല്ലിപ്പറമ്പിൽ, ഡെന്നി തുരുത്തുവേലിൽ എന്നിവരുടെ നേതൃത്വത്തിൽ താലപ്പൊലിയും മുത്തുക്കുടയും ഉൾപ്പെടുത്തി ഘോഷയാത്രയെ കൂടുതൽ ആകർഷകമാക്കി.
ജിനോയ് കവലക്കൽ നേതൃത്വം കൊടുത്ത ഷിക്കാഗോ ചെണ്ട ക്ലബിന്റെ ചെണ്ട മേളവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. തുടർന്ന് വനിതാ ഫോറം അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളി ആഘോഷത്തിന് കൂടുതൽ മാറ്റുകൂട്ടി.
വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ ഒരുക്കിയ മനോഹരമായ പൂക്കളം ഓണാഘോഷത്തിന്റെ പാരമ്പര്യ ഭംഗി വർധിപ്പിക്കുകയും പങ്കെടുത്തവർക്ക് പൂക്കളത്തോടൊപ്പം മനോഹരമായ ചിത്രങ്ങൾ പകർത്താനുള്ള അവസരം ഒരുക്കുകയും ചെയ്തു.
കെസിഎസ് ഒരുക്കിയ പ്രത്യേക ഫോട്ടോബൂത്ത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ചു. പ്രശസ്ത ഗായകൻ ചാൾസ് ആലപിച്ച മനോഹരമായ ഗാനങ്ങൾ ആഘോഷത്തിന് കൂടുതൽ ആവേശവും സന്തോഷവും പകർന്നു.
കെസിഎസ് സെക്രട്ടറി ഷാജി പള്ളിവീട്ടിൽ സ്വാഗതം ആശംസിച്ചു. കെസിഎസ് പ്രസിഡന്റ് ജോസ് അനാമല, കെസിസിഎൻഎ സെക്രട്ടറി വിപിൻ ചാലുങ്കൽ, കെസിസിഎൻഎ റീജിയണൽ വൈസ് പ്രസിഡന്റ് ബാബു തൈപ്പറമ്പിൽ, ലെയ്സൺ ബോർഡ് ചെയർമാൻ ടെഡി മുഴയൻമാക്കൽ എന്നിവർ ആശംസകൾ നേർന്നു.
കെസിഎസ് ട്രഷറർ ടീന നെടുവമ്പുഴ പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. KCWFNA റീജിയണൽ വൈസ് പ്രസിഡന്റ് അനിത പണയപ്പറമ്പിൽ, ലെജിസ്ലേറ്റീവ് ബോർഡ് ചെയർമാൻ സിജോ പുളിയോർകുന്നേൽ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെസിഎസ് മുൻ പ്രസിഡന്റ് ജോൺ ഏലക്കാട്ട് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലത്തിൽ കുട്ടികൾക്കുവേണ്ടി മൂന്ന് ദിവസം നീണ്ടുനിന്ന സമ്മർ ക്യാമ്പ് (Faith Fest-26) വിജയകരമായി നടത്തപ്പെട്ടു.
വികാരി ഫാ. സിജു മുടക്കോടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബൈബിൾ, പ്രാർഥന, വ്യക്തിത്വ വികസനം, സോഷ്യൽ മീഡിയ, ക്നാനായ ചരിത്രം എന്നി വിഷയങ്ങളെ ആസ്പതമാക്കി ക്ലാസുകൾ നടത്തപ്പെട്ടു.
ഫാ. സിജു മുടക്കോടിൽ, ഫാ . അനീഷ് മാവേലിപുത്തൻപുര, സി. അലീസ, ബ്രദർ ജോഷ്, ഷിജി അലക്സ്, ലിൻസൻ കൈതമലയിൽ, ഷൈനി വിരുത്തികുളങ്ങര, ജൂലി പുതുശേരിൽ, ജെയിംസ് കുന്നശേരി, റ്റിയ കണ്ടാരപ്പള്ളി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
സജി പൂതൃക്കയിൽ ക്യാമ്പ് ഡയറക്ടർ ആയിരുന്നു. ക്യാമ്പിന്റെ ഭാഗമായി നിരവധി ഇൻഡോർ - ഔട്ട്ഡോർ ഗയിമുകളും നടത്തിയിരുന്നു. നൈല വാളതാറ്റ്, ജോഷ്വ മരങ്ങാട്ടിൽ, ഡയന വളളൂർ എന്നിവർ മികച്ച ക്യാമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
പാരിഷ് എക്സിക്യൂട്ടീവ്, സിസ്റ്റേഴ്സ്, അധ്യാപകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
NRI
ഷിക്കാഗോ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (എഫ്ഐഎ) ഷിക്കാഗോയുടെ നേതൃത്വത്തിൽ ഡൗൺടൗൺ ഷിക്കാഗോയിലെ ഡാലി പ്ലാസയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തി.
ഓഗസ്റ്റ് 6-ന് നടന്ന ചടങ്ങോടെ രണ്ടാഴ്ച നീളുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കമായി. ഇന്ത്യൻ കോൺസുൾ ജനറൽ സോമനാഥ് ഘോഷ്, എഫ്ഐഎ പ്രസിഡന്റ് ഹേമന്ത് പട്ടേൽ, സംഘടനാ ഭാരവാഹികൾ, അമേരിക്കൻ ജനപ്രതിനിധികൾ, വിവിധ ഇന്ത്യൻ സംഘടനകളുടെ പ്രതിനിധികൾ, നൂറുകണക്കിന് ഇന്ത്യൻ-അമേരിക്കൻ സമൂഹാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അമേരിക്കൻ ദേശീയപതാകയ്ക്കൊപ്പം ഇന്ത്യൻ ത്രിവർണം പാറിയുയർന്നത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രതീകമായി. ദേശീയഗാനങ്ങൾക്കും ദേശഭക്തിഗാനങ്ങൾക്കും പുറമെ വിവിധ സാംസ്കാരിക പരിപാടികളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.
എഫ്ഐഎ ഷിക്കാഗോയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് തിരംഗ കാർ റാലി, 16-ന് പാട്രിയോട്ടിക് ഗാല, 23ന് ഇന്ത്യ ഡേ പരേഡ് എന്നിവയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാളിനു കൊടിയേറി. ഞായറാഴ്ച രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തി തിരുനാളിന് തുടക്കം കുറിച്ചു.
രാവിലെ പത്തിന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ബർമിംഗ്ഹാം (യുകെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിചു. ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകി.
ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, ഫാ. ജോർജ് പുറമഠം എന്നിവർ സഹകാർമികരായിരുന്നു. സിജു അച്ഛൻ കൊടിമരത്തിൽ ഉയർത്തുവാനുള്ള കൊടി വെഞ്ചരിച്ച് പ്രസുദേന്തിമാർക്ക് നൽകി.
NRI
ഷിക്കാഗോ: ഷിക്കാഗോയിലെ പരിസരപ്രദേശങ്ങളിലുമുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയായ എക്യൂമെനിക്കൽ കൌൺസിൽ ഓഫ് കേരള ചർച്ചസിന്റെ ആഭിമുഖ്യത്തിൽ നൈൽസിലുള്ള ഫെല്മണ് സ്റ്റേഡിയത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഷിക്കാഗോ മോർട്ടൻ ഗ്രോവ് സെന്റ മേരീസ് ക്നാനായ കത്തോലിക്ക ഇടവക ചാമ്പ്യന്മാരായി.
ഷിക്കാഗോയിലെ വിവിധ പള്ളികളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ പങ്കെടുത്ത ഈ വോളിബോള് ടൂര്ണമെന്റിന്റെ ഫൈനല് മത്സരത്തില് ഷിക്കാഗോ മാര്ത്തോമാ ചര്ച്ചിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്ക്കു പരാജയപ്പെടുത്തി ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വിജയികളായി.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗാരോപണ തിരുനാൾ ദർശനത്തിരുനാളായി ഓഗസ്റ്റ് രണ്ട് മുതൽ ഒമ്പത് വരെ ഭക്തി സാന്ദ്രമായ തിരുക്കർമങ്ങളോടെയും വൈവിധ്യമാർന്ന പരിപാടികളോടെയും വിപുലമായി ആഘോഷിക്കുന്നു.
ഇടവകയുടെ സ്ഥാപനം മുതൽ കഴിഞ്ഞ 15 വർഷം ഈ ഇടവകയ്ക്ക് നേതൃത്വം നൽകിയ പാരീഷ് എക്സിക്യൂട്ടീവ് ആണ് ഈ വർഷത്തെ തിരുന്നാളിന് ചുക്കാൻ പിടിക്കുന്നത്.
അവരോടൊപ്പം 10 കൂടാരയോഗത്തിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികളും യുവജനങ്ങളും മറ്റു ഇടവക ജനങ്ങളും തിരുന്നാളിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികൾക്കായി മാസങ്ങളായി തയ്യാറെടുപ്പിലാണ്.
ഈ മാസം രണ്ടിന് രാവിലെ പത്തിനുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ പതാക ഉയർത്തുന്നതോടെ തിരുന്നാളിന് തുടക്കമാകും.
ബർമിംഗ്ഹാം (യുകെ) ക്രൈസ്റ്റ് ദി കിംഗ് ക്നാനായ മിഷൻ വികാരി ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കുന്ന ഈ വി. കുർബാനയിൽ ഷിക്കാഗോ രൂപത ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ വചന സന്ദേശം നൽകും.
ആറിന് ഇടവകയിൽ നിന്നും മരിച്ചുപോയവരുടെ ഓർമദിനമായി ആചരിക്കും. വൈകുന്നേരം ആറിന് സെമിത്തേരി സന്ദർശനവും ഏഴിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയുടെ മുഖ്യ കാർമികത്വത്തിൽ മരിച്ച വിശ്വാസികക്ക് വേണ്ടിയുള്ള ദിവ്യബലി അർപ്പിക്കും.
ഏഴിന് വൈകുന്നേരം ആറിന് ഷിക്കാഗോ രൂപത യൂത്ത് അപ്പൊസ്തലെറ്റ് ഡയറക്ടർ ഫാ. മെൽവിൻ പോൾ ഇംഗ്ലീഷിൽ ഉള്ള കുർബാനക്കും വചന സന്ദേശത്തിനും നേതൃത്വം നൽകും. തുടർന്ന് 7:30 മുതൽ വിവിധ കൂടാരയോഗങ്ങളുടെയും പ്രസുദേന്തിമാരുടെയും നേത്രുത്വത്തിൽ ഉള്ള കലാമേള.
എട്ടിന് വൈകുന്നേരം 5.30ന് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോനാ ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ മുഖ്യകാർമികനായിട്ടുള്ള ദിവ്യബലിയിൽ ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വചനസന്ദേശം നൽകും.
തുടർന്നു കപ്ലോൻ വാഴ്ച. രാത്രി 7.30 മുതൽ ഇടവക മിനിസ്ട്രികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും ഇടവകയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന മെഗാ സ്കിറ്റും. പ്രധാന തിരുന്നാൾ ദിവസമായ ഓഗസ്റ്റ് ഒമ്പതിന്, ആലുവ മംഗലപ്പുഴ മേജർ സെമിനാരി പ്രഫസർ ഫാ. ജിജോ നെല്ലിക്കാകണ്ടത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുന്നാൾ റാസ.
തിരുഹൃദയ ദാസസമൂഹം സുപ്പീരിയർ ഫാ. ജോസ് കണ്ണുവെട്ടിയേൽ വചനസന്ദേശം നൽകും. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ, ഫാ. എബ്രഹാം കടുതൊടിൽ എന്നിവർ സഹ കാർമ്മികരായിരിക്കും. തുടർന്ന് പരിശുദ്ധ കന്യാമറിയത്തിന്റെയും മറ്റു വിശുദ്ധരുടെയും രൂപങ്ങൾ സംവഹിച്ചുകൊണ്ടുള്ള തിരുന്നാൾ പ്രദക്ഷിണം നടക്കും. തുടർന്ന് ലേലവും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
NRI
ഷിക്കാഗോ: ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ "നിഴൽ 2026' ഈ മാസം എട്ടിന് വൈകുന്നേരം നാല് മുതൽ ഷിക്കാഗോ മാർത്തോമ്മാ ദേവാലയ അങ്കണത്തിൽ നടക്കും.
യുവജനസഖ്യത്തിന്റെ "ഹോം ഫോർ ഹോംലെസ്' പദ്ധതിക്കായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുമായി ഭവനരഹിതർക്കായി വീടുകൾ നിർമിക്കുന്നതിനായി വിനിയോഗിക്കും.
ഇതുവരെ 350-ലധികം കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ സഹായം നൽകാൻ ഷിക്കാഗോ മാർത്തോമ്മാ യുവജനസഖ്യത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ "നിഴൽ 2026' ഹാർവെസ്റ്റ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഷിക്കാഗോ സിഎസ്ഐ ഇടവക വികാരി റവ. ഡി.എസ്. അരുൺ നിർവഹിക്കും.
നാടൻ ഭക്ഷണവിഭവങ്ങൾ, വിവിധ കലാപരിപാടികൾ, കുടുംബങ്ങൾക്ക് ആസ്വദിക്കാവുന്ന ഗെയിമുകൾ, റാഫിൾ, കാർഷിക-കരകൗശല ഉത്പന്നങ്ങളുടെ ലേലം തുടങ്ങി നിരവധി പരിപാടികൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
"നിഴൽ 2026'ന്റെ ഫ്ലയർ പ്രകാശനം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ദേവാലയത്തിൽ നടന്ന ചടങ്ങിൽ മാർത്തോമ്മാ സഭ മുൻ വൈദീക സെലക്ഷൻ കമ്മിറ്റി അംഗവും ഫാമിലി കൗൺസിലറുമായ റവ. അബ്രാഹാം സക്കറിയ, സഭയിലെ സീനിയർ വൈദീകനും ക്രൈസ്തവ ഗാനരചയിതാവുമായ റവ. വി.ടി. ജോണിന് നൽകി നിർവഹിച്ചു.
യുവജനസഖ്യം പ്രസിഡന്റ് റവ. ആശിഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റവ. ബിജു യോഹന്നാൻ, റവ. ജയിംസ് തോമസ്, യുവജനസഖ്യം ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.
"ക്രിസ്തുവിൻ നിഴലായി, അപരന്റെ സ്വപ്നം സാക്ഷാത്കരിക്കുക' എന്ന സന്ദേശവുമായി ഒരുക്കുന്ന നിഴൽ 2026ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
NRI
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിനിയും യുവ ഡോക്ടറുമായ ഡോ. ആദിതി സാഹ അനന്യ (30) മരിച്ചു.
ഇന്റേണൽ മെഡിസിൻ റസിഡൻസി പരിശീലനം ആരംഭിച്ച് ആഴ്ചകൾക്കകം സംഭവിച്ച അപകടം കുടുംബത്തെയും സുഹൃത്തുക്കളെയും മെഡിക്കൽ സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ബംഗ്ലാദേശിലെ ബ്രാഹ്മൺബാരിയ ജില്ലയിലെ സറായിൽ സ്വദേശിയായ ബാബുൽ സാഹയുടെ ഏകമകളാണ് ഡോ. ആദിതി. ഐഡിയൽ സ്കൂളിലും കാംബ്രിയൻ കോളജിലും പഠനം പൂർത്തിയാക്കിയ ശേഷം ജഹുരുൽ ഇസ്ലാം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് ബിരുദം നേടി.
ഭർത്താവിനൊപ്പം അമേരിക്കയിലെത്തിയ ആദിതി, ഡോക്ടറാകണമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ കഠിനാധ്വാനം ചെയ്തു. യുഎസ് മെഡിക്കൽ ലൈസൻസിംഗ് പരീക്ഷ വിജയകരമായി പൂർത്തിയാക്കിയ ശേഷം അമേരിക്കയിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു.
അടുത്തിടെയാണ് ഇന്റേണൽ മെഡിസിൻ റെസിഡൻസി ആരംഭിച്ച് കരിയറിലെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ചത്. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ തുടങ്ങിയ സമയത്താണ് ഷിക്കാഗോയിൽ ഉണ്ടായ വാഹനാപകടം ആ യാത്രയ്ക്ക് അപ്രതീക്ഷിത വിരാമമിട്ടത്.
പ്രതിഭാശാലിയായ ഡോക്ടറെന്നതിലുപരി, സഹൃദയയും കരുണയുള്ള വ്യക്തിയുമായിരുന്ന ആദിതിയുടെ വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും സഹപ്രവർത്തകർക്കും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശങ്ങളിൽ പറയുന്നു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഗ്രാൻഡ് പേരന്റ്സ് ഡേ വിപുലമായി ആഘോഷിച്ചു. ഞായറാഴ്ച രാവിലെ പത്തിന് നടന്ന വി. കുർബാനയ്ക്ക് ഫാ. ജെയിംസ് മാത്യു പ്ലാത്തോട്ടത്തിൽ മുഖ്യ കാർമികത്വം വഹിച്ചു.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര എന്നിവർ സഹകാർമികരായിരുന്നു. നമ്മുടെ വിശ്വാസ ജീവിതത്തിൽ നേടും തൂണുകളായി നിന്നതു ഗ്രാൻഡ് പേരന്റ്സ് ആണെന്നും അവരിലൂടെ ലഭിച്ച നന്മകൾക്ക് നാം എന്നും നന്ദി ഉള്ളവരായിരിക്കണമെന്നും ഫാ. ജെയിംസ് തന്റെ വചനസന്ദേശത്തിൽ പ്രസ്താവിച്ചു.
NRI
ഷിക്കാഗോ: ചങ്ങനാശേരി സെന്റ് ബെർക്ക്മാൻസ് കോളജിന്റെയും അസംപ്ഷൻ കോളജിന്റെയും പൂർവവിദ്യാർഥികൾ അമേരിക്കയിൽ സംഘടിപ്പിച്ച എസ്ബി - അസംപ്ഷൻ അലുംനിയുടെ പ്രഥമ ദേശീയ കൺവെൻഷൻ സമാപിച്ചു.
ജൂലൈ ഒമ്പതിന് ഷിക്കാഗോയിൽ നടന്ന സമ്മേളനത്തിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിന് പൂർവവിദ്യാർഥികൾ പങ്കെടുത്തു.
എസ്ബി കോളജിന്റെ പ്രമുഖ പൂർവവിദ്യാർഥികളായ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി ഐഎഎസ്, എസ്ബി കോളജ് പ്രിൻസിപ്പൽ റവ. ഡോ. ടെഡി തോമസ് കാഞ്ഞൂപ്പറമ്പിൽ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് എന്നിവർ ഭദ്രദീപം തെളിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
കൺവെൻഷൻ ചെയർമാൻ മാത്യു ദാനിയേൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ കർദിനാൾ ജോർജ് ജേക്കബ് കൂവക്കാട്, തന്റെ വ്യക്തിത്വ രൂപീകരണത്തിൽ എസ്ബി കോളജ് വിദ്യാഭ്യാസം നിർണായക പങ്കുവഹിച്ചുവെന്ന് പറഞ്ഞു.
കോളജ് കാലഘട്ടത്തിൽ ലഭിച്ച മാനവിക മൂല്യങ്ങളും സാമൂഹിക സേവനാനുഭവങ്ങളും പിന്നീട് ഫ്രാൻസിസ് മാർപാപ്പയുടെ ദൗത്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു. സമ്പത്ത് സമാഹരിക്കുന്നതിനേക്കാൾ സഹജീവികളെ കരുതലോടെയും കാരുണ്യത്തോടെയും സമീപിക്കുന്ന ജീവിതമാണ് യഥാർഥ വിജയമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ഗ്രാമീണ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിന് മികച്ച സംഭാവന നൽകിയ എസ്ബി, അസംപ്ഷൻ കോളജുകളുടെ പാരമ്പര്യം അഭിമാനകരമാണെന്ന് പറഞ്ഞു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ എസ്ബി - അസംപ്ഷൻ അലുംനി ചാപ്റ്ററുകൾ രൂപീകരിച്ച് മാതൃസ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് പൂർവവിദ്യാർഥികൾ കൂടുതൽ പിന്തുണ നൽകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ പതിനാറാം സ്ഥാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷം കർദിനാൾ മാർ ജോർജ് കൂവക്കാടിന്റെ സാന്നിധ്യത്താലും ഭക്തിനിർഭരമായ തിരുക്കർമങ്ങളാലും വിവിധ അനുമോദന ചടങ്ങുകളാലും ശ്രദ്ധേയമായി.
വത്തിക്കാനിലെ മതാന്തര സംവാദ കാര്യാലയത്തിന്റെ തലവനും മാർപാപ്പയുടെ യാത്രകളുടെ കോഓർഡിനേറ്ററുമായ കർദിനാൾ ജോർജ് കൂവക്കാട് ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു.
മുത്തുക്കുടകളും ചെണ്ടമേളവും തൂവെള്ള വസ്ത്രം ധരിച്ച കുട്ടികളും ഇടവകാംഗങ്ങളും ചേർന്ന് കർദിനാളിന് സ്വീകരണം നൽകി. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുര, ട്രസ്റ്റി മജോ കുന്നശേരി, വികാരി ഫാ. സിജോ മുടക്കോടിൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ ദേവാലയത്തിലേക്ക് ആനയിച്ചു.
തുടർന്ന് കർദിനാൾ ജോർജ് കൂവക്കാടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
NRI
ഷിക്കാഗോ: പ്രവാസി മലയാളി ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയും സഭാത്മക ഐക്യവും വിളിച്ചോതി സീറോമലബാർ സഭയുടെ ദേശീയ കൺവൻഷൻ മൂന്നാം ദിവസവും മക്കോർമിക് പ്ലേസിൽ പ്രൗഢഗംഭീരമായി നടന്നു.
നാല് ദിവസം നീണ്ടുനിന്ന കൺവൻഷൻ ഞായറാഴ്ച നടന്ന ഭക്തിസാന്ദ്രമായ സമാപന വിശുദ്ധ കുർബാനയോടെയാണ് ഔദ്യോഗികമായി അവസാനിച്ചത്. കൺവൻഷന്റെ പ്രധാന ആകർഷണമായിരുന്ന ബാങ്ക്വറ്റ് ഡിന്നറും ജൂബിലി സമാപന പൊതുസമ്മേളനവും മൂന്നാം ദിനമായ ശനിയാഴ്ച രാത്രിയിൽ പ്രൗഢിയോടെ നടന്നു.
പ്രായഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികളാണ് കൺവൻഷന്റെ വിവിധ സെഷനുകളിൽ പങ്കെടുത്തത്.
കൺവൻഷനിലെ പ്രധാന ചടങ്ങുകളും സമ്മേളനങ്ങളും താഴെ പറയുന്നവയാണ്:
വിശുദ്ധ കുർബാനയും ആത്മീയ ശുശ്രൂഷകളും
ശനിയാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് മുഖ്യകാർമികത്വം വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആത്മീയ വളർച്ചയെയും സഭയോടുള്ള വിശ്വസ്തതയെയും കുറിച്ച് അദ്ദേഹം വചനസന്ദേശം നൽകി.
പ്രശസ്ത വചനപ്രഘോഷകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ നയിച്ച "വിശ്വാസത്തോടെ മുന്നോട്ട്' (Walk By Faith, Not By Sight) എന്ന പ്രത്യേക പ്രഭാഷണം വിശ്വാസികൾക്ക് വലിയ ആത്മീയ ഉണർവാണ് സമ്മാനിച്ചത്.
വിവാഹജീവിതവും കുടുംബഭദ്രതയും: ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ
കൺവൻഷനിലെ ഏറ്റവും ജനശ്രദ്ധയാകർഷിച്ച സെഷനുകളിൽ ഒന്നായിരുന്നു റവ. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിച്ച "More Than Vows: Building a Marriage That Truly Thrives' എന്ന പ്രത്യേക ക്ലാസ്.
തനതായ ഹാസ്യശൈലിയിലൂടെയും അനുഭവ സാക്ഷ്യങ്ങളിലൂടെയും കുടുംബജീവിതത്തിന്റെ പവിത്രതയെക്കുറിച്ചും ദാമ്പത്യബന്ധങ്ങൾ എങ്ങനെ ഊഷ്മളമായി നിലനിർത്താമെന്നും അദ്ദേഹം വിശദീകരിച്ചു.
ഏജിംഗ് വിത്ത് ഗ്രേസ്: മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ
മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നയിച്ച ഏജിംഗ് വിത്ത് ഗ്രേസ് എന്ന പ്രത്യേക സമ്മേളനവും ഏറെ ശ്രദ്ധേയമായി. വാർദ്ധക്യ സഹജമായ വെല്ലുവിളികളെ വിശ്വാസത്തിൽ എങ്ങനെ നേരിടാമെന്നും കുടുംബങ്ങളിൽ മുതിർന്ന തലമുറയുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Kerala
തൃശൂർ: ഇന്ത്യക്കു പുറത്ത് സ്ഥാപിതമായ ആദ്യ സീറോ മലബാർ രൂപതയായ ഷിക്കാഗോ സെന്റ് തോമസ് രൂപതയുടെ ഒരുവർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒന്പതു മുതൽ 12 വരെ നടക്കുന്ന കൺവൻഷനോടെ സമാപിക്കും. രൂപത അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.
അമേരിക്കയിലെ ഷിക്കാഗോ മക്കോർമിക്ക് പ്ലേയിസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ജൂബിലി സമാപന സമ്മേളനത്തിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നുള്ള മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കും. സീറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരും.
സമാപനസമ്മേളനത്തിൽ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നു.
പൊതുസമ്മേളനം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച്ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ തോമസ് തറയിൽ, മാർ ജോസ് കല്ലുവേലിൽ, മാർ ഏൾ ഫെർണാണ്ടസ്, സീറോ മലങ്കര സഭാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസ് എന്നിവർ പങ്കെടുക്കും.
ബാഹ്യമായ കണ്ണുകൾ കൊണ്ടല്ല, വിശ്വാസത്താലാണ് ഞങ്ങൾ സഞ്ചരിക്കുന്നത് എന്ന ബൈബിൾ വാക്യമാണ് കൺവൻഷന്റെ പ്രധാന തീം. സിനിമാ താരങ്ങളായ ജയറാം, പാർവതി, കാളിദാസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഐപിസിഎൻഎ ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് പ്രസന്നൻ പിള്ള, സെക്രട്ടറി അലൻ ജോർജ്, ഫാ. തോമസ് കടുകപ്പിള്ളിൽ, ഫാ. ജോൺ മേലേപ്പുറം, റോസ് വടകര, അനിൽ മറ്റത്തികുന്നേൽ, ബിജു കിഴക്കേക്കുറ്റ്, ബിജു സഖറിയ,സാജു കണ്ണമ്പിള്ളി, അനിൽ ശ്രീനിവാസൻ, വർഗീസ് പാലമയിൽ, ഡൊമിനിക് ചൊള്ളമ്പേൽ എന്നിവർ പങ്കെടുത്തു.
NRI
ഷിക്കാഗോ: എടത്വ പള്ളിപ്പറമ്പിൽ ഫിലോമിന ആന്റണി (58) ഷിക്കാഗോയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഷിക്കാഗോ സെന്റ് തോമസ് സീറോമലബാർ കത്തീഡ്രലിൽ.
പരേത ഷിക്കാഗോ എഡ്വേർഡ് ഹൈൻസ് ജൂണിയർ മിലിട്ടറി വിഎ ഹോസ്പിറ്റലിൽ നഴ്സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭർത്താവ്: ആന്റണി വർഗീസ് (അന്തോനിച്ചൻ). മക്കൾ: ഡോ.സ്റ്റെഫി ആന്റണി, ഡോ. ഡൊമിനിക് ആന്റണി (ഷിക്കാഗോ). മരുമകൻ: ദീപു ജോസ് (ഷിക്കാഗോ).
NRI
ഷിക്കാഗോ: സൗത്ത് സൈഡിലുണ്ടായ വെടിവയ്പിൽ 12 പേർക്ക് പരിക്കേറ്റു. ജൂൺ 19ന് രാത്രി 11 ഓടെയാണ് സംഭവം. റോഡരികിൽ ഒത്തുകൂടിയ ജനക്കൂട്ടത്തിന് നേരെ ചുവന്ന എസ്യുവിയിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നുവെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു.
പരിക്കേറ്റവരിൽ 17നും 47നും ഇടയിൽ പ്രായമുള്ളവരാണുള്ളത്. ഇതിൽ 17 വയസുകാരനായ ആൺകുട്ടിയുടെയും 26 വയസുകാരന്റെയും നില ഗുരുതരമാണ്. സംഭവത്തിൽ ഇതുവരെ ആരും മരണപ്പെട്ടിട്ടില്ല. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും മിഷേൽ ഒബാമയുടെയും സാന്നിധ്യത്തിൽ ഒബാമ പ്രസിഡൻഷ്യൽ സെന്റർ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ചടങ്ങുകൾ നടന്ന സ്ഥലത്തിന് ഏതാനും മൈലുകൾ മാത്രം അകലെയാണ് വെടിവയ്പുണ്ടായത്.
ജൂൺടീന്ത് ആഘോഷങ്ങളുടെയും ഫാദേഴ്സ് ഡേ വാരാന്ത്യത്തിന്റെയും പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ നേരത്തെ അഭ്യർഥിച്ചിരുന്നു.
NRI
ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസിൽ സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തു. യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയാണ് പ്രതിമയുടെ അനാച്ഛാദന കർമം നിർവ്വഹിച്ചത്.
ഇന്ത്യൻ കോൺസുലേറ്റും യുഎസ് ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനും (USICF) സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം കോൺസുലേറ്റിന് നൽകിയ ഉപഹാരമാണ് ഈ വെങ്കല പ്രതിമ.
1893ൽ ഷിക്കാഗോയിൽ നടന്ന ലോകമത പാർലമെന്റിൽ സ്വാമി വിവേകാനന്ദൻ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓർമകൾ പുതുക്കുന്നതാണ് ഈ പ്രതിഷ്ഠാപനം. ചടങ്ങിൽ വന്ദേമാതരം ആലപിക്കുകയും ജനപ്രതിനിധികളും കമ്യൂണിറ്റി നേതാക്കളും പങ്കെടുത്ത പ്രത്യേക ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
"സ്വാമി വിവേകാനന്ദൻ ലോകത്തിന് നൽകിയ സേവനത്തിന്റെയും സാർവത്രിക സാഹോദര്യത്തിന്റെയും സന്ദേശം ഇന്നും പ്രസക്തമാണ്' എന്ന് ചടങ്ങിൽ സംസാരിച്ച അംബാസഡർ വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.
ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചും ഇന്ത്യ - യുഎസ് പങ്കാളിത്തം ശക്തമാകുന്നതിനെക്കുറിച്ചും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു. ഇന്ത്യൻ സംസ്കാരം അമേരിക്കയിൽ നിലനിർത്തുന്നതിൽ ഇന്ത്യൻ വംശജർ നൽകുന്ന സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.
NRI
ഷിക്കാഗോ: കെസിഎസ് ഷിക്കാഗോയുടെ കുട്ടികളുടെ വേനൽക്കാല ക്യാമ്പായ ക്നാ എസ്കേപ്പ് 6.0, ജൂൺ 10 മുതൽ 13 വരെ അതിഗംഭീരമായി സംഘടിപ്പിക്കപ്പെട്ടു.
200-ലധികം കുട്ടികൾ പങ്കെടുത്ത ഈ ക്യാമ്പ് പഠനത്തിന്റെയും വിനോദത്തിന്റെയും വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര സംഗമമായി മാറി.
കുട്ടികളുടെ സർഗാത്മകതയും കൂട്ടായ്മയും വ്യക്തിത്വവികസനവും ലക്ഷ്യമാക്കി നിരവധി വൈവിധ്യമാർന്ന പരിപാടികൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, കലാപരിപാടികൾ, ചിത്രരചന, പൂന്തോട്ട നിർമാണം തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ആവേശപൂർവം പങ്കെടുത്തു.
ഡെസ് പ്ലെയിൻസിലെ ക്നാനയാ കമ്യൂണിറ്റി സെന്ററിന് മുന്നിൽ പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്തതിലൂടെ പ്രകൃതിയോടുള്ള സ്നേഹവും പരിസ്ഥിതി ബോധവും കുട്ടികളിൽ വളർത്തുവാൻ സാധിച്ചു.
ക്യാമ്പിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിലൊന്നായിരുന്നു റിപ്റ്റൈൽ ഷോ. പാമ്പുകൾ, പൈത്തണുകൾ, ഭീമൻ ഓസ്ട്രേലിയൻ പല്ലികൾ, കോക്രോച്ചുകൾ, ഡ്രാഗൺ ടർട്ടിൽ തുടങ്ങിയ ജീവികളെ നേരിൽ കാണാനും സ്പർശിക്കാനുമുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
വിജ്ഞാനവും ആവേശവും ഒരുപോലെ പകർന്ന ഈ പരിപാടി കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.
വിശ്വാസപരിശീലനവും ക്നാനയാ പൈതൃക പഠനവും ക്നാ
എസ്കേപ്പ് 6.0യുടെ പ്രധാന ഘടകങ്ങളായിരുന്നു. ഫാ. ജോസ് കുന്നത്തുകിഴക്കേതിൽ നയിച്ച ക്ലാസുകൾ കുട്ടികൾക്ക് വിശ്വാസത്തെയും ക്നാനയാ പാരമ്പര്യത്തെയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പകർന്നു.
ക്നാനയാ സംസ്കാരത്തിന്റെ മഹത്വവും വിശ്വാസ ജീവിതത്തിന്റെ പ്രാധാന്യവും അദ്ദേഹം ലളിതമായി അവതരിപ്പിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തവും കൗതുകം നിറഞ്ഞ ചോദ്യങ്ങളും ഈ സെഷനുകളുടെ വിജയത്തിന് തെളിവായി.
ഔട്ട്ഡോർ വിനോദപരിപാടികളും ക്യാമ്പിന്റെ പ്രധാന ആകർഷണമായിരുന്നു. പ്രാദേശിക പാർക്ക് ഡിസ്ട്രിക്ടിൽ സംഘടിപ്പിച്ച ഡോഡ്ജ് ബോൾ, ടഗ് ഓഫ് വാർ, ഹിൽ ക്ലൈംബിംഗ്, മറ്റ് ടീം ബിൽഡിംഗ് ഗെയിമുകൾ എന്നിവയിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.
പുതിയ സൗഹൃദങ്ങൾ വളർത്താനും ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന അനുഭവങ്ങൾ സമ്മാനിക്കാനും ഈ പ്രവർത്തനങ്ങൾക്ക് സാധിച്ചു.
ഈ മഹത്തായ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന കോഓർഡിനേറ്റർമാരായ ക്രിസ് കട്ടപ്പുറം, റ്റീന നെടുവാമ്പുഴ, ഫെലിക്സ് പൂത്രുകയ്യിൽ എന്നിവരുടെ സമർപ്പണവും നേതൃത്വവും പ്രത്യേകം അഭിനന്ദനാർഹമാണ്.
അവരുടെ അക്ഷീണ പ്രയത്നമാണ് കുട്ടികൾക്ക് സുരക്ഷിതവും സന്തോഷകരവും വിജ്ഞാനപ്രദവുമായ ക്യാമ്പ് അനുഭവം സമ്മാനിച്ചത്.
അതുപോലെ തന്നെ കെസിജെഎൽ കോഓർഡിനേറ്റർമാരായ ബെക്സി പൂവന്തറ, വിനീത പെരികലത്തിൽ, മഹിമ കാരാപ്പള്ളിൽ, കിഡ്സ് ക്ലബ് കോഓർഡിനേറ്റർമാരായ ഐമ പുത്യേടത്ത്, മരിയ കുന്നുംപുറത്ത്, കൂടാതെ ടിനു ഓച്ചാലിൽ, ലിൻസൺ കൈതമലയിൽ, ജെറ്റ്സി ഇടിയാലിൽ, ബെക്കി ഇടിയാലിൽ, മാർക്ക് ഒറ്റതൈക്കൽ എന്നീ സന്നദ്ധ പ്രവർത്തകരുടെയും സേവനം ക്യാമ്പിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
യുവജനങ്ങളും ഹൈസ്കൂൾ വിദ്യാർത്ഥികളും ചെറിയ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശവും പിന്തുണയും നൽകിക്കൊണ്ട് ക്യാമ്പിനെ കൂടുതൽ ഉജ്ജ്വലമാക്കി.
എല്ലാറ്റിനുമുപരി, കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശേരിലും കമ്മ്യൂണിറ്റി സെന്ററിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതൃകാപരമായ നേതൃത്വം നൽകി.
International
ഷിക്കാഗോ: സ്വാമി വിവേകാനന്ദന്റെ പൂർണകായ പ്രതിമ അമേരിക്കയിലെ ഷിക്കാഗോയിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് വളപ്പിൽ അനാച്ഛാദനം ചെയ്തു.
യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ഖ്വത്രയാണു കർമം നിർവഹിച്ചത്. മതങ്ങളും വിശ്വാസങ്ങളും ഒന്നിച്ചു പോകണമെന്ന വിവേകാനന്ദ ദർശനം എക്കാലവും നിലനിൽക്കുമെന്ന് അംബാസഡറും ചടങ്ങിൽ പ്രസംഗിച്ച മറ്റുള്ളവരും പറഞ്ഞു.
1893ൽ ഷിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിലെ പ്രസംഗത്തോടെയാണ് വിവേകാനന്ദൻ ഇന്ത്യക്കു പുറത്തു പ്രശസ്തനാകുന്നത്.
NRI
ഷിക്കാഗോ: അടുത്ത് നടക്കുന്ന കെസിസിഎൻഎ കൺവൻഷനിൽ ഷിക്കാഗോയുടെ അഭിമാനവും കലാപാരമ്പര്യവും ഉയർത്തിക്കാട്ടുന്നതിനായി മികച്ച കാര്യശേഷിയും കലാബോധവും സംഘടനാ മികവുമുള്ള നേതാക്കളെ ഉൾപ്പെടുത്തി ശക്തമായ ഒരു കൾച്ചറൽ പ്രോഗ്രാം ടീം രൂപീകരിച്ചു.
ഷിക്കാഗോ വിമൻസ് ഫോറത്തിന്റെ മുൻ പ്രസിഡന്റ് ടോസ്മി കൈതക്കത്തൊട്ടിയിൽ ആണ് ഈ വർഷത്തെ കൺവെൻഷൻ കൾച്ചറൽ പ്രോഗ്രാം ടീമിന് നേതൃത്വം നൽകുന്നത്. ടോണി പൊങ്ങന, അഭിലാഷ് നെല്ലാമറ്റം, ചാരി വണ്ടനൂർ എന്നിവരും ടീമിന്റെ ഭാഗമാകുന്നത് പരിപാടികൾക്ക് കൂടുതൽ മിഴിവേകുമെന്ന പ്രതീക്ഷയിലാണ് സമൂഹം.
ഇവർക്കൊപ്പം കെസിഎസ് ട്രഷറർ ടീന നെടുവാമ്പുഴയും ജോയിന്റ് സെക്രട്ടറി ക്രിസ് കട്ടപ്പുറംയും കൾച്ചറൽ പ്രോഗ്രാം ടീമുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ആവശ്യമായ പിന്തുണയും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യുന്നു.
കൾച്ചറൽ പ്രോഗ്രാമുകളുടെ ആസൂത്രണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും പദ്ധതികൾക്ക് അന്തിമരൂപം ലഭിക്കുന്നതോടെ വിവിധ പരിപാടികളുടെ പരിശീലനങ്ങൾ ഉടൻ ആരംഭിക്കുമെന്നും കൺവൻഷൻ കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ ടോസ്മി കൈതക്കത്തൊട്ടിയിൽ അറിയിച്ചു.
ഷിക്കാഗോ കെസിഎസ് വിമൻസ് ഫോറം ഭാരവാഹികളായ ഷാനിൽ വെട്ടിക്കാട്ട് (പ്രസിഡന്റ്), ജിനു നെടിയകാലായിൽ (വൈസ് പ്രസിഡന്റ്), മനു തിരുനെല്ലിപ്പറമ്പിൽ (സെക്രട്ടറി), ജെയിൻ മുണ്ടപ്ലാക്കിൽ (ജോയിന്റ് സെക്രട്ടറി), ഡെന്നി തുരുത്തുവേലിൽ (ട്രഷറർ) എന്നിവർ നൽകിവരുന്ന ശക്തമായ പിന്തുണയും സഹകരണവും കൾച്ചറൽ പ്രോഗ്രാം ടീമിന് കൂടുതൽ ആത്മവിശ്വാസവും കരുത്തും പകരുന്നതായി സംഘാടകർ അഭിപ്രായപ്പെട്ടു.
ഈ വർഷവും യാതൊരു പരാതികൾക്കും ഇടവരുത്താതെ, കലാമികവിലും അവതരണഭംഗിയിലും മികവ് തെളിയിച്ച് ഓവറോൾ കൾച്ചറൽ ചാമ്പ്യൻഷിപ്പ് ചിക്കാഗോയിലേക്ക് തന്നെ എത്തിക്കുവാൻ സാധിക്കട്ടെ എന്ന് കെസിഎസ് പ്രസിഡന്റ് ജോസ് ആനമലയും വൈസ് പ്രസിഡന്റ് മാറ്റ് വിളങ്ങാട്ടുശേരിയിലും ആശംസിച്ചു.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ പത്തുവർഷത്തെ ആത്മീയ ശുശ്രൂഷയ്ക്കുശേഷം നാട്ടിലേക്കു യാത്രയാകുന്ന സീ. സിൽവിരിയൂസിനു ഇടവക സമൂഹം സ്നഹേനിർഭരമായ യാത്രയയപ്പ് നൽകി.
മേയ് 31ന് ഷിക്കാഗോ സീറോമലബാർ രൂപതാ വികാരി ജെനറാളും ക്നാനായ റീജിയണിന്റെ ഡയറകരുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാർമികത്വത്തിൽ കൃതാഞ്ജലാബലി അർപ്പിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിനു പതിയകം എന്നിവർ സഹകാർമികരായിരുന്നു.
താൻ വികാരി ആയിരുന്ന ഏഴു വർഷത്തെ സിൽവിരിയൂസ് അമ്മയുടെ സേവനങ്ങൾ ഓർത്തെടുത്തുകൊണ്ടു സംസാരിച്ച ഫാ. തോമസ് മുളവനാൽ അവയ്ക്കു ഹൃദ്യമായ നന്ദി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകൾ അർപ്പിക്കുകയും ചെയ്തു.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഈ മാസം 24ന് ഭക്തിസാന്ദ്രമായ തിരുക്കർമങ്ങളോടെ നടത്തപ്പെട്ടു.
ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്. ഞായറാഴ്ച വൈകുന്നേരം 3:30ന് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളിൽ വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായിരുന്നു.
ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ വചന സന്ദേശം നൽകി. അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ഫാ. എബ്രഹാം കടുതോടിൽ എന്നിവർ സഹ കാർമികരായിരുന്നു.
സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, എയ്ലാ ചോരത്ത്, ജെസ്ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ്സ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിച്ചത്.
NRI
ഷിക്കാഗോ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ച നഴ്സസ് ദിനം വിപുലമായി ആചരിച്ചു.
അന്നേദിവസം നടന്ന എല്ലാ വിശുദ്ധ കുർബാനകൾക്കും ശേഷം നഴ്സ്മാർക്കായി പ്രത്യേകം ആശീർവാദ പ്രാർഥന, തൈലാഭിഷേകം, എന്നിവ നടത്തി. പങ്കെടുത്ത ഏവർക്കും ഇടവകയുടെ ഉപഹാരം നൽകി.
വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തെൻപുരയിൽ എന്നിവർ രാവിലെ 8.15നും 10നും, വൈകുന്നേരം 5.30നും നടന്ന വിശുദ്ധ കുർബാനകൾക്കും പ്രത്യേക പ്രാർഥനകൾക്കും കാർമ്മികരായിരുന്നു.
നമ്മുടെ സമൂഹത്തിൽ നഴ്സുമാർ ചെലുത്ത സ്വാധീനം സിജു അച്ഛൻ ഊന്നിപ്പറയുകയും അവരുടെ ദൈവികമായ ഈ ശുഷ്രൂഷക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നഴ്സസ് മിനിസ്ട്രി കോഓർഡിനേറ്റർസായ ലിസി മുല്ലപ്പള്ളി, സാലി കിഴക്കേക്കുറ്റ്, ഷേർളി തോട്ടുങ്കൽ, മാത്യു ജോസ് മങ്ങാട്ട് എന്നിവരോടൊപ്പം ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും നേതൃത്വം നൽകി.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്കൂളിലെ ഈ അധ്യയന വർഷത്തെ ക്ലാസുകൾ സമാപിച്ചു. സമാപന ദിനത്തിൽ ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഈ മാസം 17ന് 10ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. സിജു മുടക്കോടിൽ , അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സൺഡേ സ്കൂൾ പ്രിൻസിപ്പൾ സജി പൂത്തൃക്കയിൽ സമ്മാനാർഹരായ കുട്ടികളെ പരിചയപ്പെടുത്തി.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിലെ ഈ വർഷത്തെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഈ മാസം 24ന് നടത്തപ്പെടും.
ഒരു വർഷം നീണ്ടുനിന്ന പഠനത്തിന്റെയും പരിശീലനത്തിന്റെയും സമാപനത്തിൽ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരം 3.30നാണ് മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഈ തിരുക്കർമങ്ങൾ നടത്തപ്പെടുന്നത്.
ക്നാനായ റീജിയൺ ഡയറക്ടറും വികാരി ജനറലുമായ ഫാ. തോമസ് മുളവനാൽ, ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ബെൻസെൻവിൽ തിരുഹൃദയ ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം കളരിക്കൽ തുടങ്ങിയ നിരവധി വൈദികർ കാർമികരായിരിക്കും.
സെന ചാലുങ്കൽ, മിലാന ചെറിയത്തിൽ, അയ്ലാ ചോരത്ത്, ജെസ്ലെറ്റ് ഇടക്കരപുത്തൻപുരയിൽ, ഇവാലിന ഇടയാടിയിൽ, റീസ് ഇടശേരിൽ, ഷാർലറ്റ് കൈമൂലയിൽ, കെയ്റ്റൻ കണിയാംപറമ്പിൽ, ഹന്നാ കിഴവള്ളിൽ, അഞ്ജലി കുന്നശേരി, തിയോ മ്യാൽക്കരപ്പുറത്ത്, എൽവിൻ ഒഴുങ്ങാലിൽ, അനബെൽ പനങ്ങാട്ട്, മെൽവിൻ പാറേൽ, ജോഷ് പോളക്കൽ, ആബെൽ പുത്തൻപറമ്പിൽ, നാതൻ താന്നിച്ചുവട്ടിൽ, ഇഷാന തെങ്ങനാട്ട്, മെലിസ വഞ്ചിത്താനത്ത്, എമിലി വണ്ടന്നൂർ, ജോർഡൻ വാണിയകുന്നേൽ എന്നീ 21 കുട്ടികളാണ് ഈ ദിവസത്തിൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.
തിരുക്കർമങ്ങൾക്ക് ശേഷം വൈകുന്നേരം 6.30നു എൽമഹസ്റ്റിലുള്ള എൽമ വെസ്റ്റ് ബാങ്കറ്റ് ഹാളിൽ വച്ച് കുട്ടികൾക്കുള്ള സ്വീകരണവും ഡിന്നറും നടത്തപ്പെടുന്നതാണ്. ഇതോടൊപ്പം കുട്ടികളും മാതാപിതാക്കളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
മാതാപിതാക്കളുടെ കോഓർഡിനേറ്ററായ ജസ്റ്റിൻ തെങ്ങനാട്ട്, അസിസ്റ്റന്റ് കോഓർഡിനേറ്റർസ് ആയ ഷിജു ചെറിയത്തിൽ, നവീൻ കണിയാംപറമ്പിൽ എന്നിവരുടെയും സൺഡേ സ്കൂൾ പ്രിൻസിപ്പൾ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൾ മനീഷ് കൈമൂലയിൽ എന്നിവരുടെയും ബിനു ഇടകര, ജിനു നേടിയകാല എന്നിവരുടെ നേതൃത്വത്തിലുള്ള മതാധ്യാപകരുടെയും ഇടവകയുടെ കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരുടെയും നിരവധി വോളന്റീയേഴ്സിന്റെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പരിപാടിക്കായി നടത്തിയിരിക്കുന്നത്.
ഈ വർഷം പുതിയ ബാങ്കറ്റ് ഹാളിൽ ആണ് റിസപ്ഷൻ നടത്തുന്നത്. വിലാസം: Elm West Banquets. 681 W North Ave, Elmhurst, IL 60126.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ മാതൃദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.
അമ്മമാർക്കായുള്ള പ്രത്യേക ആശീർവാദം, ആദരിക്കൽ, മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തിയ അമ്മമാർക്കായുള്ള വിവിധ മത്സരങ്ങൾ, മിഷൻ ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ "എന്റെ അമ്മ, എന്റെ അനുഗ്രഹം' എന്ന പേരിൽ നടത്തിയ പോസ്റ്റർ മത്സരം തുടങ്ങിയ പരിപാടികൾ ഈ ആഘോഷത്തിന് മാറ്റുകൂട്ടി.
ഞായറാഴ്ച ഇടവകയിൽ നടത്തിയ നാല് കുർബാനകൾക്കും ശേഷം അമ്മമാർക്കായി പ്രതേകം ആശീർവാദ പ്രാർഥനകൾ നടത്തി. തുടർന്ന് എല്ലാ അമ്മമാർക്കും വൈദികർ റോസാപുഷ്പങ്ങൾ നൽകി ആദരിച്ചു.
വിവിധ കുർബാനകളിൽ വികാരി ഫാ. സിജോ മുടക്കോടിൽ, അസോസിയേറ്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ എന്നിവർ കാർമികരായിരുന്നു.
NRI
ന്യൂജഴ്സി: അമേരിക്കയിലെ പ്രവാസി മലയാളി സമൂഹത്തിനും സീറോമലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം ഷിക്കാഗോ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കാനൊരുങ്ങുന്നു.
ഡീക്കൻമാരായ സാം കുട്ടപ്പശേരിയും മൈക്കിൾ ജെയിംസുമാണ് ജൂൺ 13ന് പൗരോഹിത്യം സ്വീകരിക്കുന്നത്. പാറ്റേഴ്സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് പള്ളിയിൽ ജൂൺ 13ന് രാവിലെ പത്തിനാണ് തിരുക്കർമങ്ങൾ.
ഷിക്കാഗോ ബിഷപ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ഇടവകാംഗങ്ങളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ഡീക്കൻ സാം കുട്ടപ്പശേരി റട്ഗേഴ്സ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി. ന്യൂജേഴ്സിയിലെ റോബി-സിസി ദമ്പതികളുടെ മകനാണ്.
ഡീക്കൻ മൈക്കിൾ ജെയിംസ് കാൾഡ് വെൽ സർവകലാശാലയിൽനിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് മണ്ടലീൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. ജെയിംസ്-ഷേർളി ദമ്പതികളുടെ മകനാണ്.
പിറ്റേന്ന് രാവിലെ നവവൈദികർ തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെ 2026 - 27 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു.
രാവിലെ പത്തിന് നടന്ന കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനത്തിൽ വികാരി ഫാ. സിജു മുടക്കോടിൽ, മെൻസ് മിനിസ്ട്രി കോർഡിനേറ്റർസ്, കൂടാരയോഗം മെൻസ് മിനിസ്ട്രി ഭാരവാഹികൾ, പാരീഷ് ട്രസ്റ്റീസ്, വുമൺ മിനിസ്ട്രി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിലവിളക്കു കൊളുത്തി പുതിയ വർഷത്തെ പ്രവർത്തനം ഉദ്ഘാടനം നിർവഹിച്ചു.
ഫാ. സിജു മുടക്കോടിൽ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇടവകയുടെ പ്രവർത്തങ്ങളിൽ മെൻസ് മിനിസ്ട്രിയുടെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുകയും പുതിയ വർഷത്തെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയും ചെയ്തു.
NRI
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സിഎംഎൽ ലീഡേഴ്സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു
ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ, എക്സിക്യൂട്ടീവ് അംഗം ആൻ ടോമി എന്നിവർ സംസാരിച്ചു.
NRI
ഷിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ പള്ളി അങ്കണത്തിൽ ഏപ്രിൽ 17, 18 തീയതികളിൽ നടന്നത് കേവലം ഒരു ഒത്തുചേരലായിരുന്നില്ല; മറിച്ച് അമേരിക്കയിലെ സഭാചരിത്രത്തിൽ സ്വർണലിപികളാൽ എഴുതപ്പെടേണ്ട ഒരു മഹാസംഭവമായിരുന്നു.
അമേരിക്കയിലും കാനഡയിലുടനീളം ശുശ്രൂഷ ചെയ്യുന്ന മലയാളി സന്യാസിനികളുടെ ചരിത്രപ്രധാനമായ ഈ അനുഗ്രഹീത സംഗമത്തിന് ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോന ഇടവക ആതിഥേയത്വം വഹിച്ചു.
ഷിക്കാഗോ സീറോമലബാർ രൂപതയുടെ സ്ഥാപനത്തിന്റെയും മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലി ആഘോഷങ്ങൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ഹൃദ്യമായ ഒരു അനുഭവമായി സംഗമം മാറി.
പരിപാടികളുടെ ഉദ്ഘാടനം ഷിക്കാഗോ സീറോമലബാർ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ടും എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും അമേരിക്കയിലെ ബൈസന്റെെൻ കത്തോലിക്കാ രൂപതയിലെ മാർ റോബർട്ട് പി. പിപ്റ്റും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നിരവധി വൈദികരും 28-ലധികം സഭകളെ പ്രതിനിധീകരിക്കുന്നകേരളത്തിൽനിന്നുള്ള 225 സന്യാസിനികളും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഉച്ചകഴിഞ്ഞു നടന്ന സെമിനാറിന് ഇല്ലിനോയിയിലെ സ്പ്രിംഗ്ഫീൽഡ് രൂപതയിലെ മാർ. തോമസ് പാപ്പറോക്കി പിതാവ് നേതൃത്വം നൽകി.
വൈകുന്നേരം നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മാർ ജോയ് ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിച്ചു. മാർ റോബർട്ട് പിപ്റ്റ ശിഷ്യത്വത്തെക്കുറിച്ച് ആത്മീയമായ സന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും മറ്റ് വൈദികരും സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയ്ക്ക് ശേഷം സന്യാസിനികളെ ആദരിക്കുന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ നീങ്ങിയ ഈ ഘോഷയാത്ര, അവർക്ക് വേദിയിലേക്ക് സ്നേഹാദരവുകളോടെയുള്ള സ്വീകരണമാണ് നൽകിയത്.
തുടർന്ന് സൗഹൃദ വിരുന്നും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പരമ്പരാഗത നിലവിളക്ക് കൊളുത്തി മാർ റോബർട്ട് പിപ്റ്റി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ജോയ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
മാർ ജേക്കബ് അങ്ങാടിയത്ത്, റവ. ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സിസ്റ്റർ അമെലിയ ഹോലർ, സിസ്റ്റർ ആനി സെറീൻ സിഎംസി എന്നിവർ ആശംസകൾ അർപ്പിച്ചു. ഷിക്കാഗോ സീറോമലബാർ രൂപതയുടെ വികാരി ജനറൽമാരായ റവ. ഫാ. തോമസ് മുളവനാൽ, റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് കടുകപ്പിള്ളിൽ, ചാൻസലർ റവ.ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസൻവിൽ വികാരി റവ.ഫാ. ഏബ്രഹാം കളരിക്കൽ, മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് പള്ളിയുടെ അസിസ്റ്റന്റ് വികാരി റവ.ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.
സംഗമത്തിന്റെ ചെയർമാൻ റവ.ഫാ. തോമസ് മുളവനാൽ സ്വാഗത പ്രസംഗം നടത്തി. ജനറൽ കോഓർഡിനേറ്റർ ടോണി പുള്ളപ്പള്ളിൽ നന്ദി പ്രസംഗം നടത്തി. എലൻ ഒറ്റത്തെക്കൽ ചടങ്ങുകളുടെ അവതാരകയായി സേവനമനുഷ്ഠിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക പരിപാടികൾ ഷിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് പള്ളികളിലെ കലാകാരന്മാർ അവതരിപ്പിച്ചു. പരിപാടികൾക്ക് നിയാ ചെല്ലക്കണ്ടത്തിൽ, ഡെന്നി പുല്ലാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.
ശനിയാഴ്ച രാവിലെ നടന്ന നന്ദി അർപ്പണ വിശുദ്ധ കുർബാനയ്ക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാർമികത്വം വഹിക്കുകയും മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് റവ. ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ എന്നിവർ നയിച്ച സെമിനാറുകൾ നടന്നു.
സമാപന സമ്മേളനത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന് രജത ജൂബിലി ആശംസകൾ അർപ്പിച്ചു. മാർ ജോയ് ആലപ്പാട്ട്, റവ.ഫാ. അലക്സാണ്ടർ കുര്യൻ, സിസ്റ്റർ അമേലിയ ഹോലർ, റവ.ഫാ. ജോൺ മേലേപ്പുറം, റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. ഏബ്രഹാം കളരിക്കൽ, സിസ്റ്റർ ലിസ ഏഞ്ചലിക്കൽ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
സംഗമം സമാപനത്തിലേക്ക് എത്തിയപ്പോൾ പങ്കെടുത്ത ഓരോ സന്യാസിനിയുടെയും ഉള്ളിൽ നിറഞ്ഞത് സ്നേഹത്തിന്റെയും കൃതജ്ഞതയുടെയും മനോഹരമായ ഓർമകളായിരുന്നു. "കർത്താവിനെ സ്തുതിക്കുവിൻ; അവൻ നല്ലവൻ; അവന്റെ കാരുണ്യം എന്നേക്കും നിലനിൽക്കുന്നു' എന്ന വചനം സ്മരിച്ചുകൊണ്ട്, തങ്ങൾക്ക് ലഭിച്ച ഈ വലിയ അനുഗ്രഹത്തിന് അവർ ദൈവത്തിന് നന്ദി പറഞ്ഞു.
NRI
ഷിക്കാഗോ: നഗരത്തിലെ എൻഡവർ ഹെൽത്ത് സ്വീഡിഷ് ആശുപത്രിയിൽ ശനിയാഴ്ച രാവിലെ നടന്ന വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു . പരിക്കേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഉദ്യോഗസ്ഥന് 38 വയസായിരുന്നു.
പരിക്കേറ്റ 57 വയസുകാരനായ ഉദ്യോഗസ്ഥൻ ജീവനുവേണ്ടി പോരാടുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ കുറച്ചുസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയെങ്കിലും രോഗികൾക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.
ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.
NRI
ഡെസ് പ്ലെയിൻസ് (ഷിക്കാഗോ): ഷിക്കാഗോ മാർത്തോമ്മാ ചർച്ചിലെ ഏരിയ 3 അംഗവും കുറ്റപ്പുഴ ജെറുസലേം മാർത്തോമ ഇടവകാംഗവുമായ കൊച്ചുപറമ്പിൽ ടി. ജോൺ (ജോൺ കെ. തോമസ് - തങ്കച്ചായൻ, 83) ഷിക്കാഗോയിൽ അന്തരിച്ചു.
പരേതരായ കെ.പി. തോമസിന്റെയും സാറാമ്മ തോമസിന്റെയും മകനാണ്. ഭാര്യ: മറിയാമ്മ ജോൺ. മക്കൾ: തോമസ് ജോൺ, ഷീന മാത്യു (ഭർത്താവ്: ഷിജി മാത്യു), സ്റ്റാഷ് ജോൺ. കൊച്ചുമക്കൾ: യൂദാ മാത്യു, അറിയാന മാത്യു.
പരേതയായ സാറാമ്മ ഡാനിയൽ (തിരുവല്ല), കെ.ടി. ഫിലിപ്പോസ് (കൊച്ചി), പരേതനായ തോമസ് കെ. തോമസ് (യു.എസ്), ഫിലിപ്പോസ് തോമസ് (യു.എസ്), കെ.ടി. മാത്യു (തിരുവല്ല), സഖറിയ തോമസ് (യു.എസ്), ജേക്കബ് തോമസ് (യു.എസ്) എന്നിവരാണ് സഹോദരങ്ങൾ.
പൊതുദർശനവും സംസ്കാര ശുശ്രൂഷകളും തിങ്കളാഴ്ച ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ (The Chicago Mar Thoma Church, 240 Potter Road, Des Plaines, IL 60016) വച്ച് നടക്കും
രാവിലെ 09:00 - 10:00: പൊതുദർശനം. 10:00 - 11:00: ശുശ്രൂഷയുടെ ഒന്നും രണ്ടും ഭാഗങ്ങൾ. 11:00 - 11:30: പൊതുദർശനം. 11:30: ശുശ്രൂഷയുടെ മൂന്നാം ഭാഗം.
തുടർന്ന് ഉച്ചയ്ക്ക് 12ന് നീൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ (Maryhill Catholic Cemetery, 8600 N Milwaukee Ave, Niles, IL 60714) സംസ്കാരം നടക്കും.
ലൈവ് സ്ട്രീമിംഗ് ലിങ്ക്: <https://www.youtube.com/live/SkZXgbYaoRQ?si=vUmqH5dYR7is8yh2>
NRI
ഷിക്കാഗോ: ഷിക്കാഗോ നായര് അസോസിയേഷന് ഓഫ് ഗ്രേറ്റര് ഷിക്കാഗോയുടെ ഈ വര്ഷത്തെ വിഷുദിനാഘോഷങ്ങള് നൈല്സിലുള്ള ഗോള്ഫ് മെയ്നി കമ്യൂണിറ്റി സെന്ററില് വച്ച് വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവയോടു കൂടി ആഘോഷിച്ചു.
പ്രസിഡന്റ് വിജി നായര് ഏവരേയും സ്വാഗതം ചെയ്യുകയും ഏവര്ക്കും ഐശ്വര്യവും സമ്പല്സമൃദ്ധിയും ആയുരാരോഗ്യവും നിറഞ്ഞ ഒരു വര്ഷമായിരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. കൂടാതെ വിഷുവിന്റെ മാഹാത്മ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രസിഡന്റും മറ്റു ഭാരവാഹികളും ചേര്ന്ന് ഭദ്രദീപം കൊളുത്തി വിഷു പരിപാടികള് ഉദ്ഘാടനം ചെയ്തു. വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണിയും കൈനീട്ടവുമാണ്. വിഷുക്കണി ഒരുക്കങ്ങള് ലീലാ പിള്ളയുടെ നേതൃത്വത്തില് നടന്നു.
എം.ആര്.സി. പിള്ളയും വിജി നായരും ചേര്ന്ന് വിഷുക്കൈനീട്ടം നല്കി. വിഷുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
NRI
ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതയുടെ സ്ഥാപനം, മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെ രജത ജൂബിലി എന്നിവയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെയും സംഗമം ഷിക്കാഗോയിലെ ബെൻസൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ സമാപിച്ചു.
വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ ബിസെന്റ് കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.
വെള്ളിയാഴ്ച നടന്ന സെമിനാറിന് സ്പ്രിംഗ്ഫീൽഡിലെ ബിഷപ് തോമസ് പാപ്രോക്കി നേതൃത്വം നൽകി. വൈകുന്നേരം അർപ്പിക്കപ്പെട്ട സമൂഹബലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു.
ബിഷപ് റോബർട്ട് പിപ്റ്റ വചനസന്ദേശം നൽകി. മാർ ജേക്കബ് അങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായി. തുടർന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ സംഗമത്തിൽ പങ്കെടുത്ത 250-ൽ പരം സന്യാസിനികളെ ആദരിച്ച് പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ബിഷപ് റോബർട്ട് പിപ്റ്റ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
NRI
ഷിക്കാഗോ: സെന്റ തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേകത്തിന്റെയും രജത ജൂബിലിയുടെ ഭാഗമായി അമേരിക്കയിലും കാനഡയിലും ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും സംഗമം ഷിക്കാഗോ ബെൻസെൻവിൽ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇന്ന് തുടക്കമായി.
ഇതോടനുബന്ധിച്ച പൊതുസമ്മേളനം നിരവധി വൈദിക മേലധ്യക്ഷന്മാരുടെയും 28-ൽ പരം സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അമേരിക്കയിലെ റിതുവേനീയൻ -ബൈസന്റെൻ കത്തോലിക്കാ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റ ഉദ്ഘാടനം ചെയ്തു.
ഉച്ചകഴിഞ്ഞ് നടന്ന സെമിനാറിന് സ്പ്രിംഫിൽഡിലെ ബിഷപ് തോമസ് പപ്പറോക്കി നേതൃത്വം നല്കി. അഞ്ചിന് നടന്ന സമൂഹബിലിയിൽ ബിഷപ് മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികനായിരുന്നു. ബിഷപ് റോബർട്ട് പിപ്റ്റ വചന സന്ദേശം നൽകി. ഫാ. ജയ്ക്കബ് അംങ്ങാടിയത്തും നിരവധി വൈദികരും സഹകാർമികരായിരുന്നു.
തുടർന്ന് മുത്തുകുടകളുടെയും ചെണ്ട മേളങ്ങളുടെയും അകമ്പടിയോടെ ഈ സംഗമത്തിൽ പങ്കെടുത്ത ഇരുന്നൂറ്റി അമ്പതിൽപരം സന്യാസിനികളെ പ്രദക്ഷിണമായി സമ്മേളന നഗരിയിലേക്ക് ആനയിച്ചു.
തുടർന്നു നടന്ന പൊതുസമ്മേളനം റിതുവേനീയൻ - ബൈസന്റെയിൽ രൂപതാ ബിഷപ് റോബർട്ട് പിപ്റ്റ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഷപ് ജോയി ആലപ്പാട്ട് അധ്യക്ഷൻ ആയിരുന്നു. ജൂബിലേറിയൻ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത്, വാഷിംഗ്ടൺ വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയ്സൻ ഓഫീസറും മലങ്കരഓർത്തഡോക്സ് രൂപതാംഗവുമായ റവ.ഫാ. അലക്സാണ്ടർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനി റവ.സി. അമേലിയ, സി. ആനി സെറീൻ എന്നിവർ അനുഗ്രഹ പ്രസംഗങ്ങൾ നടത്തി.
ഈ സംഗമത്തിന് നേതൃത്വം നൽകിയവരെയും സാമ്പത്തിക സഹായം നല്കിയവരെയും ആദരിച്ച ചടങ്ങിന് സേക്രഡ് ഹാർട്ട് ക്നാനായ ഫൊറോനാ വികാരി ഫാ. അബ്രാഹം കളരിക്കൽ നേതൃത്വം നൽകി. ചിക്കാഗോ സീറോമലബാർ രൂപതാ വികാരി ജനറാളന്മാരായ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർ പുത്തൻപുരയിൽ, ബെൻസെൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസാ ആഞലിക്കൻ എന്നിവർ നേതൃത്വം നല്കി.
സമ്മേളനത്തിന്റെ ചെയർപേഴ്സണും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ സ്വാഗതവും ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. എലൈൻ ഒറ്റതൈക്കൽ സമ്മേളനത്തിന്റെ എംസിയായി പ്രവർത്തിച്ചു.
തുടർന്ന് ഷിക്കാഗോ കത്തീഡ്രൽ, സെന്റ് മേരീസ്, സേക്രഡ് ഹാർട്ട് ഇടവകയിലെ കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച കലാസന്ധ്യ ഏവരുടെയും പ്രശംസ ഏറ്റുവാങ്ങി.
കലാപരിപാടികൾ ഡെന്നി പുല്ലാപ്പള്ളിൽ, ചിന്നു തോട്ടം എന്നിവർ കോഓർഡിനേറ്റ ചെയ്തു. നിയ ചെള്ളകണ്ടത്തിൽ കലാപരിപാടികളുടെ എംസിയായി പ്രവർത്തിച്ചു. ചരിത്രപരമായ ഈ കൂട്ടായ്മ ശനിയാഴ്ച ഉച്ചയോടെ സമാപിക്കും.
NRI
ഷിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വെടിവയ്പിൽ മൂന്ന് പേർ മരിച്ചു. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം 4.47-ഓടെ വെസ്റ്റ് മെയ്പോൾ അവന്യൂവിലാണ് സംഭവം. റോഡരികിൽ നിന്നിരുന്ന നാലംഗ സംഘത്തിന് നേരെ വാഹനത്തിലെത്തിയ രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.
തലയ്ക്ക് വെടിയേറ്റ 32 വയസുകാരിയായ സ്ത്രീ, 36 വയസുകാരൻ പേര് വെളിപ്പെടുത്താത്ത മറ്റൊരു പുരുഷൻ എന്നിവരാണ് മരിച്ചത്. 35 വയസുകാരനായ പുരുഷൻ നിരവധി വെടിയുണ്ടകളേറ്റ നിലയിൽ ചികിത്സയിലാണ്.
അക്രമികൾ വെടിവയ്പിന് ശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവയ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
NRI
ഷിക്കാഗോ: ഷിക്കഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് (സിഎംഎൽ) സംഘടന, ദേശീയ തലത്തിൽ "ദി സൈബർ സോവേർസ്' എന്ന പേരിൽ വീഡിയോ റീലിസ് മത്സരം സംഘടിപ്പിക്കുന്നു.
ഷിക്കഗോ രൂപതയുടെ രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഈ മത്സരം ഒരുക്കിയിരിക്കുന്നത്. കുട്ടികളും മുതിർന്നവരും അടങ്ങുന്ന വിവിധ ടീമുകൾക്ക് ഓരോ ഇടവകയിൽ നിന്നും പങ്കെടുക്കാം.
"സിഎംഎൽ വഴി സഭയിലും സമൂഹത്തിലും ഒരു മിഷനറിയായിരിക്കുക' (Be a missionary in the church and society through CML) എന്ന വിഷയത്തെ അടിസ്ഥാനമാക്കി റീലിസ് നിർമിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.
വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. സോണിയ ബിനോയ് മത്സരത്തിന്റെ മുഖ്യ കോഓർഡിനേറ്ററായി പ്രവർത്തിക്കുന്നു.
സിഎംഎൽ രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ് എന്നവരുടെ നേതൃത്വത്തിലുള്ള രൂപതാ എക്സിക്യൂട്ടീവ് കമ്മിറ്റി മത്സരം ക്രമീകരിക്കുന്നു.
NRI
ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി കന്യാസ്ത്രീമാരുടെ ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വെള്ളി, ശനി (ഏപ്രിൽ 17, 18) ദിവസങ്ങളിലാണ് നടക്കുക.
ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും സേക്രഡ് ഹാർട്ട് സെന്റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ ഏപ്രിൽ എട്ടിനു ചേർന്ന സ്വാഗതസംഘം വിലയിരുത്തി.
ജൂബിലി ആഘോഷിക്കുന്ന അങ്ങാടിയത്ത് പിതാവിനും ചിക്കാഗോ സിറോ മലബാർ രൂപതാധ്യക്ഷൻ ജോയി ആലപ്പാട്ട് പിതാവിനും ഒപ്പം വിവിധ അമേരിക്കയിലെ വിവിധ കത്തോലിക്ക സഭകളിലെ വൈദിക മേലധ്യക്ഷന്മാർ മുഖ്യാഥികളായിരിയ്ക്കും.
അമേരിക്കയിലെ സ്പ്രിംഗ്ഫീൽഡ് രൂപതാധ്യക്ഷൻ ബിഷപ് തോമസ് ജോൺ പാപ്റോക്കിയും അമേരിക്കൻ റുത്തേനിയൻ കത്തോലിക്ക സഭയിലെ പർമ രൂപതയുടെ ബിഷപ് റോബർട്ട് പിപ്റ്റയും വൈറ്റ് ഹൗസ് ഫെയ്ത് ഓഫീസിലെ മതാന്തര ബന്ധങ്ങളുടെ ലയിസോൺ ഓഫീസറായ റവ.ഫാ. അലക്സാണ്ഡർ കുര്യൻ, ഡൊമിനിക്കൻ സന്യാസിനിയും അധ്യാപികയുമായ റവ.സി. അമേലിയ ഹുള്ളെർ എന്നിവരും ഈ സംഗമത്തിനെ അഭിസംബോധന ചെയ്യും. ഇവരുടെ ഈ സാന്നിധ്യം ഈ സംഗമത്തിന്റെ പ്രാധാന്യം എടുത്തുപറയുന്നു.
വെള്ളിയാഴ്ച രാവിലെ 11ന് രെജിസ്ട്രേഷനും അതിനുശേഷം സെമിനാറും നടക്കും. വൈകുന്നേരം അഞ്ചിന് സമൂഹബലിയോടെ ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടർന്ന് പങ്കെടുക്കുന്ന എല്ലാ സന്യാസിനികളും വിശിഷ്ടാതിഥികളും പ്രദക്ഷിണമായി പൊതുസമ്മേളനം നടക്കുന്ന ഹാളിലേക്ക് നീങ്ങും.
തുടർന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും. സമ്മേളനത്തിനു ശേഷം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും കലാപരിപാടിയിലും ഡിന്നറിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും.
അമേരിക്കയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ പരിപാടികൾക്കു ഷിക്കാഗോ സീറോമലബാർ വികാരി ജനറാൾമാർ ആയ ഫാ. തോമസ് മുളവനാൽ, ഫാ. ജോൺ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ ഫാ. തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ബെൻസെൻവില്ല സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ലിസ ആഞ്ഞിലിക്കൽ, ജനറൽ കോഓർഡിനേറ്റർ ടോണി പുല്ലാപ്പള്ളിയും നേതൃത്വം നൽകും.
ഈ സംഗമത്തിന്റെ വിജയത്തിനായി നിരവധി വോളൻറ്റിയേഴ്സിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറൂസലേം പ്രവേശനം, പെസഹാ, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേല്പ് എന്നിവ അനുസ്മരിച്ച വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സമാപിച്ചു.
ഓശാന ഞായറാഴ്ച 10ന് നടന്ന കുരുത്തോല വെഞ്ചരിപ്പിനും പ്രദക്ഷിണത്തിനും വി. കുർബാനയ്ക്കും വികാരി ഫാ. സിജു മുടക്കോടിൽ മുഖ്യ കാർമികനായി.
ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ ഓശാന സന്ദേശം നൽകി. ഈ വർഷം യുവജനങ്ങൾക്കായി ആദ്യമായി വൈകുന്നേരം നാലിന് ഇംഗ്ലീഷിൽ നടത്തിയ ഓശാന കർമങ്ങളിൽ നിരവധി യുവജനങ്ങൾ പങ്കെടുത്തു.
പെസഹാ വ്യഴാഴ്ച വെകുന്നേരം 6.30ന് നടന്ന കാൽകഴുകൽ ശുശ്രൂഷയിലും വി. കുർബാനയ്ക്കും കോട്ടയം അതിരൂപതാ വികാരി ജനറൽ മോൺ. തോമസ് ആനിമൂട്ടിൽ മുഖ്യ കാർമികനായി. ഫാ. സിജു മുടക്കോടിൽ വചന സന്ദേശം നൽകി.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ഷിക്കാഗോ നഗരം ഈസ്റ്റർ ആഘോഷിച്ചു. വിവിധ ദേവാലയങ്ങളിൽ ഈസ്റ്റർ ആഘോഷം നടന്നു.
ഹോളി നെയിം കത്തീഡ്രലിൽ നടന്ന ഈസ്റ്റർ കുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. സൗത്ത് സൈഡിലെ ലാ റാബിഡ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ഈസ്റ്റർ ബണ്ണി എത്തി കുട്ടികൾക്ക് സമ്മാനപ്പൊതികൾ വിതരണം ചെയ്തു.
പിൽസണിലെ സെന്റ് പോൾ പാരീഷിൽ കുട്ടികൾക്കായി വിപുലമായ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു. ആയിരക്കണക്കിന് മുട്ടകളാണ് കുട്ടികൾക്കായി അവിടെ ഒളിപ്പിച്ചുവച്ചിരുന്നത്.
കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പകർന്നുനൽകിയ ഈ ഈസ്റ്റർ ആഘോഷം ഷിക്കാഗോ നിവാസികൾക്ക് ഏറെ അവിസ്മരണീയമായി.
NRI
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾക്കായി നോമ്പുകാല ധ്യാനം സംഘടിപ്പിച്ചു. സിസ്റ്റർ ജോയ്സ്ലിൻ ഇടത്തിൽ ധ്യാനം നയിച്ചു.
മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ് എന്നിവർ സംസാരിച്ചു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി ഇരുനൂറോളം മിഷൻ ലീഗ് അംഗങ്ങൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.
NRI
ഷിക്കാഗോ: യേശുക്രിസ്തുവിന്റെ രാജകീയമായ ജറുസലേം പ്രവേശനം, പീഢാനുഭവം, കുരിശുമരണം, ഉയർത്തെഴുന്നേപ്പ് എന്നിവ അനുസ്മരിക്കുന്ന വിശുദ്ധ വാരത്തിലേക്കു ലോകമെമ്പാടുമുള്ള ക്രൈസ്തവരോടൊപ്പം മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയവും പ്രവേശിക്കുന്നു.
വിശുദ്ധ വാരത്തിലെ തിരുക്കർമങ്ങൾ താഴെപ്പറയുന്ന ക്രമത്തിൽ നടക്കുന്നതാണ്. ഓശാന ഞായറാഴ്ചയായ മാർച്ച് 29ന് ഓശാനയുടെ തിരുക്കർമങ്ങൾ രാവിലെ 10ന് മലയാളത്തിലും വൈകുന്നേരം നാലിന് ഇംഗ്ലീഷിലും നടത്തപ്പെടുന്നു.
കൂടാതെ രാവിലെ എട്ടിന് വൈകുന്നേരം 5.30നും മലയാളത്തിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ഏപ്രിൽ രണ്ടിന് പെസഹാവ്യാഴാഴ്ച, വൈകുന്നേരം 6.30ന് കാൽ കഴുകൽ ശുശ്രൂഷയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കും.
ഏപ്രിൽ മൂന്നിന് ദുഃഖവെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും ദുഖവെള്ളിയുടെ തിരുക്കർമങ്ങളും കുരിശിന്റെ വഴിയും നടക്കും. വൈകുന്നേരം കഞ്ഞിനേർച്ചയും ഉണ്ടായിരിക്കും.
ഏപ്രിൽ നാലിന് ശനിയാഴ്ച 8.15ന് രാവിലെ ദുഃഖശനിയുടെ തിരുക്കർമങ്ങൾ നടക്കും. ഈസ്റ്ററിന്റെ തിരുക്കർമങ്ങൾ, ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷിലും ഏഴിന് മലയാളത്തിലും നടക്കുന്നതാണ്.
NRI
ഷിക്കാഗോ: സീറോമലബാർ ഷിക്കാഗോ രൂപതയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിൽ "ഓൾ മലയാളി സിസ്റ്റേഴ്സ് സംഗമം' ഏപ്രിൽ 17, 18 തീയതികളിൽ ഷിക്കാഗോയിൽ അരങ്ങേറും.
അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി സമർപ്പിത സന്യാസിനികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിക്കപ്പെടുന്നത്. ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ഈ സംഗമം വലിയ ഉണർവേകും.
അമേരിക്കയിലുടനീളം വിവിധ സഭാസമൂഹങ്ങളിലും റീത്തുകളിലും സമർപ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികൾ ഈ സ്നേഹസംഗമത്തിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതത്തിന് പുറത്തുള്ള ആദ്യ സീറോമലബാർ രൂപതയായ ഷിക്കാഗോ രൂപത സ്ഥാപിതമായതിന്റെ 25-ാം വാർഷികാഘോഷങ്ങളുടേയും രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് ഈ സംഗമം
രൂപത വികാരി ജനറാൾമാരായ റവ. ഫാ. ജോൺ മേലേപുറം, റവ. ഫാ. തോമസ് മുളവനാൽ, വികാരി ജനറാളും ഷിക്കാഗോ കത്തീഡ്രൽ പള്ളി വികാരിയുമായ റവ. ഫാ. തോമസ് കടുകപ്പള്ളിൽ, ബിൻസൻവിൽ സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കൽ, സിസ്റ്റർ ലിസ ആഞ്ഞിലിക്കൽ, എസ്എസ്എഫ് (മിൽവാക്കി), ടോണി ജോൺ പുല്ലാപ്പള്ളി (ബിൻസൻവിൽ) എന്നിവരാണ് ഈ സംഗമത്തിന്റെ വിജയത്തിനായി കോഓർഡിനേറ്റർമാരായി നേതൃത്വം നൽകുന്നത്.
സന്യാസസഭകളോ റീത്തുകളോ ഭേദമില്ലാതെ അമേരിക്കൻ അല്ലെങ്കിൽ ഇന്ത്യൻ സന്യാസ സമൂഹങ്ങളിൽ സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള എല്ലാ സിസ്റ്റേഴ്സിനെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.
ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ടിന്റെയും ബിഷപ് എമിരറ്റസ് മാർ ജേക്കബ് അങ്ങാടിയത്തിന്റെയും സാന്നിധ്യത്തിൽ ബെൻസൻവില്ലിലെ സേക്രഡ് ഹാർട്ട് ക്നാനായ സീറോമലബാർ ഫൊറോന പള്ളിയിലാണ് ഈ ചരിത്ര സംഗമം ഒരുങ്ങുന്നത്.
NRI
ഷിക്കാഗോ: സംഗീത ലോകത്ത് പുതുചുവടുവയപ്പുകളുമായി ഷിക്കാഗോ മ്യൂസിക് & ബാൻഡ് intl. മലയാള സംഗീതമേഖലയിലേക്ക് നൂതനമായ ആശയങ്ങളും മനോഹരമായ വരികളും സംഭാവന ചെയ്യാൻ കഴിവുള്ള പ്രതിഭകളായ ഗാനരചയിതാക്കളെ തേടുന്നു.
നിങ്ങളുടെ ഉള്ളിലെ സർഗവാസനകൾക്ക് പുതിയ ഉണർവ് നൽകാനും മികച്ച ഗാനങ്ങളുടെ ഭാഗമാകാനും ഈ സംരംഭം അവസരം ഒരുക്കുന്നു ഭാഷാശുദ്ധിയും ആസ്വാദന മേഘവും ഉള്ള വരികൾ എഴുതാൻ താല്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്
സൃഷ്ടികൾ അയക്കാനും കൂടുതൽ വിവരങ്ങൾക്കും യൂണിഫോം മ്യൂസിക് കോഡിനേറ്റർ മാരായ ബിന്ദു സാബു എന്നിവരുമായി താഴെ കാണുന്ന നമ്പരുകളിലോ ഈമെയിൽ വഴിയോ ബന്ധപ്പെടുക :262 914 4110, 917012934370.
NRI
ഷിക്കാഗോ: സെന്തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ചിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.
അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്സിന്റെയും ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് ഏപ്രിൽ 17, 18 തീയതികളിലാണ് നടക്കുക.
ഷിക്കാഗോയിലെ സീറോമലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട്, സെന്റ് മേരീസ് ക്നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ മാർച്ച് 19ന് ബെൻസൻവിൽ ദേവാലയത്തിൽ നടന്ന സ്വാഗതസംഘം വിലയിരുത്തി.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി. യൗസേപ്പിന്റെ മരണ തിരുനാൾ ഭക്തിപൂർവം ആചരിച്ചു.
വ്യാഴാഴ്ച രാത്രി ഏഴിന് നടന്ന തിരുനാൾ കുർബാന, രൂപം വെഞ്ചരിക്കൽ, ലദീഞ്ഞ് എന്നിവയ്ക്കു വികാരി ഫാ. സിജു മുടക്കോടിൽ കാർമ്മികത്വം വഹിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 2026-27 വർഷത്തെ വിമൻസ് മിനിസ്ട്രിയുടെ പ്രവർത്തനോദ്ഘാടനവും ഈ വർഷത്തെ വനിതാ ദിനാചരണവും സംയുക്തമായി നടത്തപ്പെട്ടു.
ഞായറാഴ്ച രാവിലെ പത്തിന് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിലിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷമാണു പ്രവർത്തനോദ്ഘാടനം നടത്തിയത്.
വികാരി ഫാ. സിജു മുടക്കോടിൽ, ഫാ, അനീഷ് എന്നിവരുടെ പ്രാർഥനയോടെ യോഗം ആരംഭിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഏവർക്കും ആത്മീയ ഉണർവേകി ഭക്തിസാന്ദ്രമായി സമാപിച്ചു.
തലശേരി അതിരൂപതയിലെ തളിപ്പറമ്പ് ഫൊറോനാ വികാരിയും വചനപ്രഘോഷകനും ഗാനരചയിതാവുമായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് നാലുദിവസത്തെ ധ്യാനത്തിന് നേതൃത്വം നൽകിയത്.
വ്യാഴാഴ്ച വൈകുന്നേരം വിശുദ്ധ കുർബാനയോടെ ആരംഭിച്ച ധ്യാനം ഞായറാഴ്ച വൈകുന്നേരം ദിവ്യകാരുണ്യ ആരാധനയോടെ സമാപിച്ചു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വലിയ നോമ്പിനോട് അനുബന്ധിച്ചുള്ള വാർഷിക ധ്യാനം ഈ മാസം 12 മുതൽ 15 വരെ തീയതികളിൽ നടക്കും.
പ്രസിദ്ധ വചന പ്രഘോഷകനായ ഫാ. മാത്യു ആശാരിപ്പറമ്പിൽ ആണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്. 12നു രാത്രി ഏഴ് മുതൽ ഒമ്പത് വരെയും വെള്ളിയാഴ്ച രാവിലെ 10 മുതൽ വെകുന്നേരം ആറ് വരെയും ശനിയാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെയും ഞായറാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെയുമാണ് മുതിർന്നവർക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
സൺഡേ സ്കൂൾ കുട്ടികൾക്കായി 14, 15 തീയതികളിൽ അനോയിന്റിംഗ് ഫയർ കത്തോലിക് യൂത്ത് മിനിസ്ട്രി (Anointing Fire Catholic Ministry) നയിക്കുന്ന ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കുട്ടികൾക്കുള്ള ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഇടവക ജനങ്ങളുടെ ആദ്ധ്യാത്മികമായ പുരോഗതിക്കു വാർഷിക ധ്യാനം വലിയ പങ്കു വഹിക്കുന്നു എന്നും സാധിക്കുന്ന എല്ലാവരും തങ്ങളുടെ ഷെഡ്യൂൾ ക്രമീകരിച്ച് ഈ ധ്യാനത്തിൽ പങ്കെടുക്കണമെന്ന് വികാരി ഫാ. സിജു മുടക്കോടിൽ അഭ്യർഥിച്ചു.
അതോടൊപ്പം എല്ലാ സൺഡേ സ്കൂൾ കുട്ടികളെയും ശനി, ഞായർ ദിവസങ്ങളിലെ ധ്യാനത്തിൽ പങ്കെടുപ്പിക്കുവാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് അസിസ്റ്റന്റ് വികാരി അനീഷ് മാവേലിപുത്തൻപുരയിലും ഡിആർഇ സജി പൂതൃക്കയിലും അഭ്യർഥിച്ചു.
ധ്യാനത്തിന്റെ ക്രമീകരണങ്ങൾക്ക് സി. സിൽവേറിയോസ്, സി. ജസീന, കൈക്കാരന്മാരായ സേവ്യർ നടുപ്പറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ എന്നിവരും പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങളും നേതൃത്വം നൽകും.
NRI
ഷിക്കാഗോ: അമേരിക്കയിലെ ക്നാനായ റീജിയണിൽ കുട്ടികൾക്കായി നോമ്പുകാലത്ത് "ദി ലെന്തെൻ ജേർണി വിത്ത് ജീസസ്' എന്ന പരിപാടി സംഘടിപ്പിച്ചുവരുന്നു. ക്നാനായ റീജിയണിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെയും ഹോളി ചൈൽഡ്ഹുഡ് മിനിസ്ട്രിയുടെയും ആഭിമുഖ്യത്തിലാണ് നോമ്പുകാല കൂട്ടായ്മകൾ നാടത്തി വരുന്നത്.
നോമ്പിലെ എല്ലാ ശനിയാഴ്ചയും ഓൺലൈനായി നടത്തുന്ന ഈ പരിപാടിയിൽ റീജിയണിലെ എല്ലാ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള കുട്ടികൾ പങ്കുചേരുന്നു.
NRI
ഷിക്കാഗോ: സെന്റ് തോമസ് സീറോമലബാർ രൂപതാ സ്ഥാപനത്തിന്റെ 25-ാം വാർഷികത്തിന്റെയും മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന മലയാളി കന്യാസ്ത്രീമാരുടെ സംഗമം സംഘടിപ്പിക്കുന്നു.
ഷിക്കാഗോ ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ ഏപ്രിൽ 17,18 തീയതികളിലാണ് സംഗമം നടക്കുക. അമേരിക്കയിലും കാനഡയിലും വിവിധ രൂപതകളിൽ ആതുര ശുശ്രൂഷാരംഗത്തും കാരുണ്യ പ്രവർത്തന ശുശ്രൂഷകളിലും വിദ്യാഭാസ മേഖലകളിലും മിഷനറിമാരായി ശുശ്രൂഷ ചെയ്യുന്ന വിവിധ സന്യാസിനി സമൂഹങ്ങളിൽപെട്ട മലയാളി കന്യാസ്ത്രീമാരുടെ സമ്മേളനമാണ് ഒരുങ്ങുന്നത്.
മാർ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തിൽ രൂപതയുടെ വികാരി ജനറാൾമാരായ റവ.ഫാ. തോമസ് മുളവനാൽ, റവ.ഫാ. ജോൺ മേലേപ്പുറം, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ റവ.ഫാ. തോമസ് കടുകപ്പള്ളിൽ, ബെൻസെൻവില്ല് സേക്രഡ് ഹാർട്ട് പള്ളി വികാരി റവ. ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി റവ. ഫാ. സിജു മുടക്കോടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.
NRI
ഷിക്കാഗോ: മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ 2026-27 വർഷത്തേക്കുള്ള പുരുഷ വനിതാ മിനിസ്ട്രിയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി 22 ഞായറാഴ്ച കുർബാനക്ക്ശേഷം ചേർന്ന യോഗത്തിൽ വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽഎന്നിവർ പങ്കെടുത്തു.
പുതിയ മെൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്സ് ആയി അലക്സ് മുല്ലപ്പള്ളി, ഫിലിപ്പ് പുത്തൻപുരയിൽ, ബിജു ജെയിംസ് പൂത്തറ എന്നിവരെ തെരഞ്ഞെടുത്തു. ജയ കുളങ്ങര, ലിസി മുല്ലപ്പള്ളി, റെജിമോൾ സിറിയക് വല്ലൂർ എന്നിവരാണ് പുതിയ വിമൻസ് മിനിസ്ട്രി കോർഡിനേറ്റേഴ്സ്.
കഴിഞ്ഞ രണ്ടുവർഷക്കാലം മെൻസ് മിനിസ്ട്രിയും വിമൻസ് മിനിസ്ട്രിയും നടത്തിയ പ്രവർത്തനങ്ങളെയും അതിനു നേതൃത്വം നൽകിയ കോർഡിനേറ്റേഴ്സിനെയും ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു.
2025ൽ മെൻസ് മിനിസ്ട്രിയുടേയും നേതൃത്വത്തിൽ നടത്തിയ ഇടവക തിരുനാളുകളിൽ നിന്നും മിച്ചം വന്ന തുക കൊണ്ട് നിരവധി ഭവനങ്ങൾ നാട്ടിൽ നിർമ്മിക്കുന്നതിനും ചികിത്സ സഹായം, വിദ്യാഭാസ സഹായം എന്നിവ നൽകുന്നതിനും സാധിച്ചു. സിബി കൈതക്കത്തൊട്ടിയിൽ, സ്റ്റീഫൻ ചൊള്ളമ്പേൽ, ജോണിക്കുട്ടി പിള്ളവീട്ടിൽ എന്നിവർ മെൻസ് മിനിസ്ട്രിക്കും ബിനു എടകര, റീന പണയപറമ്പിൽ, ഡോളി ഇല്ലിക്കൽ എന്നിവർ വിമൻസ് മിനിസ്ട്രിക്കും കഴിഞ്ഞ വർഷങ്ങളിൽ നേതൃത്വം നൽകി. പുതുതായി സ്ഥാനം ഏറ്റെടുത്ത കോർഡിനേറ്റർസ് തങ്ങളുടെ മറുപടി പ്രസംഗത്തിൽ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
ഈ യോഗത്തിനു കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ, എന്നിവരും പോൾസൺ കുളങ്ങര, സ്റ്റീഫൻ ചൊള്ളമ്പേൽ, റോയി ചേലമലയിൽ എന്നിവരും നേതൃത്വം നൽകി.
NRI
ഷിക്കാഗോ: സീറോമലബാർ സഭയിലെ 50 നോയമ്പിന്റെ തുടക്കമായ വിഭൂതി തിരുനാൾ മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഭക്തി നിർഭരം ആചരിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങുകൾക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ മുഖ്യ കാർമികത്വം വഹിച്ചു.
രാത്രി ഏഴിന് നടന്ന വിഭൂതി ചടങ്ങുകൾക്ക് വികാരി ഫാ. സിജോ മുടക്കോടിൽ മുഖ്യകാർമികനായിരുന്നു. ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ വചന സന്ദേശം നൽകി. ഈ നോയമ്പ് കാലം ഏവർക്കും അനുതാപത്തിന്റെയും ഹൃദയ വിശുദ്ധീകരണത്തിന്റെയും ഉപവി പ്രവർത്തങ്ങളുടെയും അവസരമായി മാറട്ടെ എന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ആശംസിച്ചു.
തുടർന്ന് "മനുഷ്യാ നീ മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങും നൂനം, അനുതാപ കണ്ണുനീർ വീഴ്ത്തി പാപ പരിഹാരം ചെയ്തു കൊൾക നീ' എന്ന ഗാനം ആലപിച്ചപ്പോൾ കാർമികൻ പങ്കെടുത്ത എല്ലാവരുടെയും നെറ്റിയിൽ ചാരം കൊണ്ട് കുരിശു വരച്ചു.
രാവിലെയും വൈകുന്നേരവും നടന്ന കുരിശുവര ചടങ്ങിലും തുടർന്ന് നടന്ന കുർബാനയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചടങ്ങുകൾക്ക് ഫാ. സിജോ മുടക്കോടിൽ, ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, സി. ശാലോം, സി. സിൽവേറിയസ്, സി. ജെസിന, കൈക്കാരന്മാരായ സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ എന്നിവരും അനിൽ മാറ്റത്തികുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും നേതൃത്വം നൽകി.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സ്ഥാനമൊഴിഞ്ഞ എക്സിക്യൂട്ടീവിനെ ആദരിച്ചു.
കഴിഞ്ഞ നാല് വർഷമായി ട്രസ്റ്റി കോഓർഡിനേറ്ററായി പ്രവർത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വർഷമായി കൈക്കാരന്മാരായി സേവനം അനുഷ്ഠിച്ചിരുന്ന ബിനു പൂത്തുറയിൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് എന്നിവരെയും പബ്ലിക് റിലേഷൻ ഓഫീസറായി പ്രവർത്തിച്ചിരുന്ന അനിൽ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്.
NRI
ഷിക്കാഗോ: മോർട്ടൺ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ 2026-27 വർഷത്തേക്കുള്ള ട്രസ്റ്റിമാരെയും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു. സേവ്യർ നടുപറമ്പിൽ, സണ്ണി കണ്ണാല, ജോബി പോളക്കൽ, മജോ കുന്നശേരി, ഫെലിക്സ് പാലകൻ (യൂത്ത് ട്രസ്റ്റി) എന്നിവരാണ് പുതിയ കൈക്കാരന്മാർ.
സണ്ണി മേലേടം പാരീഷ് സെക്രട്ടറിയായും സി. ശാലോം പാരീഷ് ഓഫീസ് സെക്രട്ടറിയായും ജെയിംസ് മന്നാകുളം അക്കൗണ്ടന്റായും തുടരും. റോയി ചേലമലയിൽ ആണ് പുതിയ പബ്ലിക് റിലേഷൻ ഓഫീസർ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ട്രസ്ടിമാരെ അഭിനന്ദിച്ചുകൊണ്ട്, ഇടവകയുടെ സമഗ്ര പുരോഗതിക്കായി പുതിയ ഭാരവാഹികൾക്ക് എല്ലാ ആശംസകളും ഇടവകയുടെ മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ മധ്യസ്ഥവും നേരുന്നതായി വികാരി ഫാ. സിജു മുടക്കോടിലും അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ അറിയിച്ചു.
പരിചയസമ്പത്തും യുവശക്തിയും ഏകോപിപ്പിക്കുന്ന ഈ പുതിയ എക്സിക്യൂട്ടീവിനെ പാരീഷ് കൗൺസിൽ ഒന്നടങ്കം അനുമോദിച്ചു. പുതിയ എക്സിക്യൂട്ടീവ് ജനുവരി ഒന്ന് മുതൽ ചുമതലയേറ്റെടുത്തു.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നിന് ചേരുകയുണ്ടായി.
കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിനാധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.